ഗാള്‍വേയില്‍ വമ്പന്‍ മോഷണം , 5 വീടുകള്‍ 2 എണ്ണം മലയാളികളുടേത്

 

ഗാള്‍വേ:ഗാള്‍വേയിലെ ജന നിബിഢമായ സ്ഥലങ്ങളില്‍ വമ്പന്‍ മോഷണം നടന്നു. ഇന്നലെ ആണ് മലയാളികളെ ആകെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഗാള്‍വേ യൂണിവേര്‍സിറ്റി ആശുപത്രിക്ക് സമീപത്തും ക്‌നോക്കനക്കാര മേഖലയിലുമാണ് മോഷണം നടന്നത്.

മലയാളികളുടെ വീടുകളില്‍ സ്വര്‍ണ്ണം തേടിയാണ് മോഷണം നടന്നതെന്നാണ് കരുതപ്പെടുന്നത്.ഇതു പോലെ വിലപിടിപ്പുള്ള ആഭരണങ്ങള്‍ സ്വദേശികളുടെ വീടുകളിലും കണ്ടെത്താനാവുമെന്നതും മോഷടാക്കള്‍ക്ക് പ്രചോദനമാകുന്നുണ്ട്.

മലാളികളുടെ വീടുകളില്‍ നിന്ന് സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കള്‍ മോഷണം പോയതായി സൂചനയുണ്ട്. ക്യാമാറ ഉണ്ടായിരുന്നെങ്കിലും മോഷടാക്കള്‍ മുഖം മൂടി ഉപയോഗിച്ചിരുന്നതിനാല്‍തിരിച്ചറിയുവാന്‍ സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു മാസം മുന്‍പ് ലീമെറിക്കിലും സമാനമായ മോഷണം നടന്നിരുന്നു. ആശുപത്രിക്ക് സമീപം താമസിക്കുന്ന മലയാളി വീട്ടില്‍ നിന്നും പുറത്തേയ്ക്ക് പോയ സമയം ആയിരുന്നു മോഷണം നടന്നത്.വീട്ടുപകരണങ്ങള്‍ ആകെ നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്.

ഗാര്‍ഡാ സ്ഥലത്ത് എത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: