ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മൂന്നാമതൊരു ടെര്‍മിനല്‍ വേണമെന്ന് ക്യാബിനറ്റ്: വേണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മൂന്നാമതൊരു ടെര്‍മിനല്‍ ആവശ്യമാണെന്ന് ഗതാഗത മന്ത്രി ഷെയ്ന്‍ റോസ്. എയര്‍പോര്‍ട്ടില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി പുതിയ ടെര്‍മിനല്‍ വേണമെന്ന് ശക്തമായി വധിക്കുന്നത്. ക്യാബിനറ്റില്‍ ഇത് നടപ്പാക്കാനുള്ള അനുമതി നേടിയെടുക്കാന്‍ കഴിയുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

2030 ആകുന്നതോടെ 50 മില്യണ്‍ യാത്രക്കാര്‍ ഡബ്ലിനിലൂടെ കടന്നുപോകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ മൂന്നാം ടെര്‍മിനല്‍ വേണ്ടെന്ന നിലപാടിലാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി. റണ്‍വേ വികാസം. എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് സംവിധാനങ്ങള്‍, ബോര്‍ഡിങ് റേറ്റ് തുടങ്ങിയ കാര്യങ്ങള്‍ ബാക്കിനില്‍ക്കെ മറ്റൊരു ടെര്‍മിനല്‍ ആവശ്യമില്ലെന്ന് ഡി.എ.എ പ്രതികരിച്ചു. എയര്‍പോര്‍ട്ടിലെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയശേഷം മാത്രമാണ് മറ്റൊരു ടെര്‍മിനലിനെക്കുറിച്ച് ചിന്തിക്കേണ്ടതെന്നും ഡി.എ.എ അഭിപ്രായപ്പെടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: