തീ പിടിക്കാന്‍ സാധ്യത; ബിഎംഡബ്ല്യു 10 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു; അയര്‍ലണ്ടില്‍ നിന്ന് മാത്രം പതിനായിരത്തോളം കാറുകള്‍

ഡബ്ലിന്‍: ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പത്ത് ലക്ഷത്തിലധികം ഡീസല്‍ കാറുകള്‍ തിരികെ വിളിക്കുന്നു. ചില കാറുകള്‍ തീ പിടിക്കാന്‍ സാധ്യതയുണ്ടെന്നതിലാണ് തിരികെ വിളിക്കുന്നതെന്ന് കമ്പനി അറിയിച്ചു. അയര്‍ലണ്ടില്‍ നിന്ന് മാത്രം പതിനായിരത്തോളം കാറുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. 2014 നും 2016 നും ഇടയ്ക്ക് നിര്‍മ്മിച്ച 3 സീരിസ്, 5 സീരീസ് ബിഎംഡബ്ല്യു ഡീസല്‍ കാറുകളിലാണ് തകരാര്‍ കണ്ടെത്തിയത്. ഇതോടെ 1, 4, 6 സീരീസ് കാറുകളും സംശയത്തിന്റെ നിഴലിലാണ്.

ഇതുസംബന്ധിച്ച വിവരങ്ങള്‍ ചൊവ്വാഴ്ചയാണ് കമ്പനി പുറത്തുവിട്ടത്. ഇതേ തകരാറുള്ള വാഹനങ്ങളെ തിരികെ വിളിക്കാനും വാഹനത്തില്‍ വിശദമായ പരിശോധന നടത്താനും കമ്പനി ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോകത്തുടനീളമുള്ള വാഹനങ്ങളില്‍ ഈ തകരാറുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

കാറിലെ ?ഗ്യാസ് സര്‍ക്കുലേഷന്‍ കൂളര്‍ തകരാറിലാകുമ്പോള്‍ കൂളിങ്ങ് ദ്രാവകം ചോരാന്‍ സാധ്യതയുണ്ട്. ഈ ദ്രാവകം മറ്റ് ഘടകങ്ങളുമായ പ്രവര്‍ത്തിക്കുകയും തീ പിടിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തില്‍ തീ പിടിച്ച 480000 കാറുകള്‍ തിരികെ വിളിക്കുന്നുവെന്ന്  ഓഗസ്റ്റില്‍ കമ്പനി അറിയിച്ചിരുന്നു. പ്രധാനമായും യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളിലെ കാറുകളാണ് തിരികെ വിളിച്ചത്. എന്നാല്‍ ദക്ഷിണ കൊറിയയില്‍ 30 ഓളം കാറുകള്‍ കത്തിയതിന് പിന്നാലെയാണ് ലോകത്താകമാനം 160000 ലക്ഷത്തോളം കാറുകള്‍ തിരികെ വിളിക്കാന്‍ കമ്പനി അടിയന്തിരമായി തീരുമാനിച്ചത്.

ബി.എം.ഡബ്ല്യു അയര്‍ലണ്ട് വരുംദിവസങ്ങളില്‍ തകരാറുള്ള വാഹന ഉടമകളുമായി ബന്ധപ്പെടുന്നതാണ്. അതല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ലോക്കല്‍ റീട്ടെയ്ലറെ നേരിട്ട് സമീപിക്കാവുന്നതാണ്. തകരാര്‍ സ്ഥിരീകരിക്കുന്ന വാഹനങ്ങളിലെ പാര്‍ട്സ് കമ്പനി സൗജന്യമായി മാറ്റി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: