ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ ഇടം പിടിച്ച് മലയാളികളുടെ സ്വന്തം ‘അയ്യോ’

മലയാളിയുടെ നിത്യ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ;അയ്യോ’ എന്ന വാക്ക് ആംഗലേയമായി. ഇംഗ്‌ളീഷ് ഭാഷയുടെ ബൈബിളായി കണക്കാക്കപ്പെടുന്ന ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലേക്ക് ചേക്കേറിയിരിക്കുകയാണ് നമ്മുടെ സ്വന്തം ‘അയ്യോ’. സന്തോഷം, സങ്കടം, അത്ഭുതം, ദേഷ്യം, വേദന, തുടങ്ങിയ ഏത് വികാരത്തിനൊപ്പവും മലയാളി ഉപയോഗിക്കുന്ന വാക്കാണിത്.

ഈ സന്തോഷവാര്‍ത്ത മലയാളികളെ അറിയിച്ചതാവട്ടെ, കടുകട്ടി വാക്കുകള്‍ കൊണ്ട് ആളുകളെ വെള്ളം കുടിപ്പിക്കുന്ന ശശി തരൂര്‍ എംപിയും. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് തരൂര്‍ ഇക്കാര്യം അറിയിച്ചത്. സൗത്ത് ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നതും ഒഴിച്ചുകൂടാനാവാത്തതുമായ ഒരു വാക്കെന്നാണ് ഓക്‌സ്ഫഡ് ഡിക്ഷനറി അയ്യോയ്ക്ക് നല്‍കുന്ന നിര്‍വചനം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: