ശബരിമലയെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചന; രാഹുല്‍ ഈശ്വറിന്റേത് രാജ്യദ്രോഹകുറ്റം; കര്‍ശന നടപടിയെന്ന് കടകംപള്ളി

ശബരിമലയില്‍ യുവതീ പ്രവേശം തടയാന്‍ വേണ്ടി വന്നാല്‍ ക്ഷേത്രം അശുദ്ധമാക്കി നട അടയ്ക്കുമെന്നും രാഹുല്‍ ഈശ്വറിന്റെ പ്രസ്താവന പുതിയ വിവാദങ്ങളൊയിലേക്ക്. ശബരിമലയില്‍ യുവതീ പ്രവേശമുണ്ടായാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ തയാറായി 20 പേര്‍ നിന്നിരുന്നെന്നു വെളിപ്പെടുത്തല്‍. കയ്യില്‍ സ്വയം മുറിവേല്‍പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ അയ്യപ്പ ധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റേതാണ് ഈ വെളിപ്പെടുത്തല്‍. ഇതായിരുന്നു ഞങ്ങളുടെ പ്ലാന്‍ ബി. സര്‍ക്കാരിനു മാത്രമല്ല, ഞങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയും.

ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോള്‍ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമല. ശബരിമലയില്‍ യുവതീ പ്രവേശമുണ്ടായാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ തയാറായി നിന്ന് 20 പേരെ താന്‍ തടയുകയാണ് ചെയ്തത്. ജാതിയുടെ പേരില്‍ വേര്‍തിരിക്കാനാണ് ശ്രമം. സവര്‍ണ അവര്‍ണ പോര് ഉണ്ടാക്കാന്‍ ഒരു മുഖ്യമന്ത്രി കൂട്ടുനില്‍ക്കരുത്. സുപ്രീം കോടതി അനുകൂല വിധി നല്‍കിയില്ലെങ്കിലും ആചാര സംരക്ഷണത്തിനായി മുന്നോട്ടു പോകുന്നതിനാണു ഭക്തരുടെ തീരുമാനം. യുവതീ പ്രവേശത്തെ ഭരണഘടന അനുവദിക്കുന്ന മാര്‍ഗങ്ങളുപയോഗിച്ച് ഏതു വിധേനയും തടയുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അതേസമയം ശബരിമലയെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചന നടന്നിരുന്നുവെന്ന്? വ്യക്തമായെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ക്ഷേത്രം അശുദ്ധമാക്കാന്‍ പദ്ധതിയിട്ടതായുള്ള രാഹുല്‍ ഈശ്വറി?ന്റെ പ്രസ്താവനയില്‍ കര്‍ശന നടപടിയുണ്ടാകും. രാഹുല്‍ നടത്തിയത് രാജ്യദ്രോഹക്കുറ്റമാണെന്നും മന്ത്രി പറഞ്ഞു.

രക്തം ഒഴുക്കി അക്രമം നടത്താനായിരുന്നു വര്‍ഗീയവാദികള്‍ പദ്ധതിയിട്ടിരുന്നത്. പ്ലാന്‍ ബി മാത്രമാണ് രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ഭക്തരോടുള്ള ?ദ്രോഹമാണെന്നും വിശ്വാസികളോടുള്ള ചതിയാണെന്നും മന്ത്രി പറഞ്ഞു. യുദ്ധസമാനമായ തന്ത്രങ്ങളും സന്നാഹങ്ങളുമാണ് ശബരിമലയില്‍ ഒരുക്കിയിരുന്നത്. ശബരിമലയില്‍ അക്രമസംഭവങ്ങളില്ലാതെ രക്ഷിച്ചത് പൊലീസി?ന്റെ സംയമനമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

ഇ എം

Share this news

Leave a Reply

%d bloggers like this: