വാട്ടര്‍ഫോര്‍ഡില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാള്‍ ആഘോഷം.

അയര്‍ലണ്ട് : വാട്ടര്‍ഫോര്‍ഡ്, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാളും യുകെ, യൂറോപ്പ് & ആഫ്രിക്ക ,ഭദ്രാസനത്തില്‍പെട്ട അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡ്;സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിലെ ഇടവക പെരുന്നാളും നവംബര്‍: 2 ,3 തീയതികളില്‍ Waterford, ‘sacred heart church’ വെച്ച് ഭക്തി പൂര്‍വം കൊണ്ടാടുവാന്‍ ദൈവത്തില്‍ ശരണപ്പെടുന്നു.

പരിശുദ്ധ സഭയ്ക്കും നാന ദേശങ്ങള്‍ക്കും, ജാതി ഭേദമന്യേ സകലനിവാസികള്‍ക്കും, അനുദിനം പരിമളം വീശുന്ന പുണ്യ പുരുഷന്റെ ആത്മീയ ഭക്തി ജീവിതം നാം പിന്തുടരേണ്ടതും വിശ്വാസപൂര്‍വം സംബന്ധിക്കുന്നതും ആകുന്നു നീതിമാന്റെ ഓര്‍മ്മ അനുഗ്രഹിക്കപ്പെട്ടത്. സദൃശ്യ വാക്യം :(10:7) എന്നുള്ള തിരുവചനം അന്വര്‍ത്ഥം ആകത്തക്കവിധം ആ പരിശുദ്ധന്റെ കബറിടം ഇന്ന് ലോക നിവാസികള്‍ക്ക് ആശ്വാസത്തിനും സമാധാനത്തിനും അഭയകേന്ദ്രമാണ്. പരുമലതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളി ലേക്കും, വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവക പെരുന്നാളിലേക്കും ഏവരെയും കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റെവ : ഫാ :സഖറിയ ജോര്‍ജ്ജ് (വികാരി ) 0894552468, ഷാജി മത്തായി (ട്രസ്റ്റീ )0877477332, സിജു റ്റി.അലക്‌സ് ( സെക്രട്ടറി )0858552256.

 

 

 

വാര്‍ത്ത : ഷാജി ജോണ്‍ പന്തളം.

Share this news

Leave a Reply

%d bloggers like this: