യൂണിയന്‍ രാജ്യങ്ങളില്‍ ഡിജിറ്റല്‍ നികുതി. അയര്‍ലണ്ടിനുമേല്‍ സമ്മര്‍ദ്ദമേറുന്നു; ബഹുരാഷ്ട്ര കമ്പനികള്‍ കൂട്ടത്തോടെ യൂണിയന്‍ വിട്ടുപോകാന്‍ സാധ്യത

ഡബ്ലിന്‍: യൂണിയന്‍ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ നഷ്ടമാക്കികൊണ്ട് വന്‍കിട കമ്പനികള്‍ ഇവിടംവിട്ടു പോയേക്കുമെന്ന് സൂചന. ബഹുരാഷ്ട്ര കമ്പനിക്കുമേല്‍ 3 ശതമാനം ഡിജിറ്റല്‍ നികുതി ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ധാരണ ആയേക്കും. അടുത്ത മാസം നടക്കുന്ന സമ്മേളനത്തില്‍ ഭൂരിഭാഗം അംഗങ്ങളും ഈ നികുതിയെ അംഗീകരിച്ചാല്‍ അടുത്ത വര്‍ഷം തന്നെ ഡിജിറ്റല്‍ നികുതി നിലവില്‍ വന്നേക്കും.

ഫ്രാന്‍സും ഓസ്ട്രിയയും ഡിജിറ്റല്‍ നികുതി പാസാക്കാന്‍ മുന്‍കൈ എടുത്തതോടെ അയര്‍ലണ്ടിനുമേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. ഈ നികുതി നടപ്പാക്കുന്നതിനെതിരെ അയര്‍ലാന്‍ഡ് പല തവണ പ്രതിരോധിച്ചിരുന്നു. നികുതി ഈടാക്കുന്നതോടെ വന്‍കിട കമ്പനികള്‍ അയര്‍ലണ്ടില്‍ നിന്നും കൂടുമാറാനുള്ള സാധ്യതയും കുറവല്ല. ഇത് ക്രമേണ തൊഴിലവസരങ്ങള്‍ കുറക്കുകയും തൊഴില്‍ ഇല്ലായ്മയിലേക്ക് രാജ്യത്തെ നയിക്കും. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി പലതവണ അയര്‍ലാന്‍ഡ് ഡിജിറ്റല്‍ നികുതി പാസാക്കുന്നതിന് നിന്നും യൂണിയന്‍ പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.

യൂണിയന്‍ രാജ്യങ്ങളില്‍വെച്ച് ഏറ്റവും കൂടുതല്‍ വന്‍കിട കമ്പനികളുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് ഡബ്ലിന്‍ ആണ്. അതുകൊണ്ട് തന്നെ ഇത്തരം കമ്പനികളെ ഇവിടെ നിലനിര്‍ത്താന്‍ വളരെ കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി ആണ് നിലവില്‍ അയര്‍ലണ്ടില്‍ തുടരുന്നത്. എന്നാല്‍ ഡിജിറ്റല്‍ നികുതി പ്രാവര്‍ത്തികമായാല്‍ രാജ്യങ്ങള്‍ക്ക് അത് ലാഭകരമാകുമെങ്കിലും നികുതി ഭാരം കൂടുന്നതിനാല്‍ പല കമ്പനികളും തുടര്‍ന്ന് യൂണിയന്‍ രാജ്യങ്ങളില്‍ തുടരാന്‍ വിസമ്മതിച്ചേക്കും. ഇത് രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തന്നെ ഇളക്കും. ഇത് മനസ്സിലാക്കിക്കൊണ്ട് അയര്‍ലാന്‍ഡ്, ഡെന്മാര്‍ക്ക്, സ്വീഡന്‍, ഈസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങള്‍ ഡിജിറ്റല്‍ സെയില്‍സ് നികുതിയെ കര്‍ശനമായി എതിര്‍ക്കുന്നവരാണ്.

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളെ ഉദ്ദേശിച്ചാണ് യൂണിയന്‍ ഡിജിറ്റല്‍ നികുതി ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് എങ്കിലും ഈ നികുതി പാസ്സാക്കുന്ന മറവില്‍ യു.എസ് പോലുള്ള രാജ്യങ്ങള്‍ കോര്‍പ്പറേറ്റ് നികുതി കുറക്കാന്‍ ഇടവന്നാല്‍ വന്‍കിട കമ്പനികള്‍ കൂട്ടത്തോടെ മാതൃരാജ്യത്തേക്ക് ചേക്കേറും. ഡിജിറ്റല്‍ നികുതി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഉടലെടുക്കാവുന്ന പ്രശ്‌നങ്ങള്‍ യൂണിയന്‍ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുകയാണ് ഐറിഷ് ധനമന്ത്രി പാസ്‌ക്കല്‍ ഡോണോഹി. ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്ന എല്ലാ ബിസിനസ്സുകള്‍ക്കും ഈ നികുതി ബാധകമാകും.

എ എം

Share this news

Leave a Reply

%d bloggers like this: