ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍

ആഗോളതലത്തില്‍ മലിനീകരണം മഹാവിപത്തായി മാറുന്ന സാഹചര്യത്തെ ഗൗരവത്തോടെ കാണണമെന്ന് ലോകാരോഗ്യസംഘടന. രോഗങ്ങളും മരണവും വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയടക്കം രാജ്യങ്ങളുടെ സഹകരണം ലോകാരോഗ്യ സംഘടന (WHO) ആവശ്യപ്പെട്ടത്. ആരോഗ്യ-പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനവും ശാസ്ത്രജ്ഞരുടെയും വിഷയ വിദഗ്ദ്ധരുടെയും ഇടപെടലുമാണ് WHOയുടെ നിര്‍ദേശം. ജനീവയില്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെയായിരുന്നു ഈ ത്രിദിന ഉന്നതാധികാര യോഗം നടന്നത്.

ലോകത്ത് ആദ്യമായാണ് മലിനീകരണത്തെ നേരിടാന്‍ ഇത്തരമൊരു സമ്മേളനത്തിന് ആഹ്വാനം ചെയ്യുന്നത്. മലിനീകരണ നിരക്കും മരണനിരക്കും രോഗങ്ങളും വര്‍ധിച്ച രാജ്യങ്ങളുടെ സഹകരണമാണ് ഇതില്‍ പ്രധാനം. ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ സ്ഥിതിയും ആശങ്കാജനകമാണ്.

‘രാജ്യത്തെ മലിനീകരണ നിരക്ക് ഉയരുന്നത് ലോകവ്യാപകമായി എതിര്‍പ്പ് നേരിടുന്ന പ്രതിസന്ധിയാണ്. ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലും നിലനില്‍ക്കുന്ന മലിനീകരണത്തിന്റെ തോത് കടുത്ത ഭീതി സൃഷ്ടിക്കുന്നുണ്ട്.’ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ കണക്കെടുപ്പില്‍ ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 14ഉം ഇന്ത്യയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി പട്ടികയില്‍ മൂന്നാമതാണ്. വാരണാസി കൂടാതെ കാണ്‍പൂര്‍,ഫരീദാബാദ്,ഡല്‍ഹി, പട്ന, ശ്രീനഗര്‍, ഗുഡ്ഗാവ്, ആഗ്ര, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളാണ് പട്ടികയില്‍ പ്രധാനം.

കുവൈറ്റ് നഗരങ്ങളായ അലി സുബഹ്, ചൈനയിലെയും മംഗോളിയയിലെയും ചില നഗരങ്ങള്‍ എന്നിവയാണ് പട്ടികയില്‍ ബാക്കി. വീടിനുള്ളിലും പുറത്തും മലിനീകരണത്തിന്റെ അളവ് കൂടുന്നത്, മരണസംഖ്യ ഉയരാനും കാരണമാകുന്നുണ്ട്. ഗതാഗതം, കൃഷി, മാലിന്യം എന്നിങ്ങനെ മലിനീകരണം ഉയര്‍ന്ന തോതിലുള്ള മേഖലകളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍, രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനാണ് WHO തീരുമാനിച്ചിരിക്കുന്നത്. അതത് രാജ്യത്തെ ആരോഗ്യമേഖലകളുടെ പങ്കാളിത്തം സജീവമാക്കണമെന്നും നിര്‍ദേശമുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: