ഗൂഗിളിലും അസമത്വം; തുല്യ നീതി തേടി ഡബ്ലിന്‍ ആസ്ഥാനത്തും വമ്പന്‍ പ്രതിഷേധം

ഡബ്ലിന്‍: ഗൂഗിളില്‍ സ്ത്രീ ജീവനക്കാര്‍ക്കും പരിഗണന വേണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ജീവനക്കാര്‍ വാക്ക്ഔട്ട് നടത്തി. ലിംഗസമത്വം, തുല്യനീതി തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോകത്തിന്റെ പലഭാഗങ്ങളിലും ഗൂഗിള്‍ ജീവനക്കാര്‍ പ്രതിഷേധത്തിന്റെ ഭാഗമായി. ഡബ്ലിന്‍, സിംഗപ്പൂര്‍, ടോക്കിയോ, ലണ്ടന്‍, ബര്‍ലിന്‍, സൂറിച്ച് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും വാക്ക്ഔട്ട് പ്രതിഷേധം നടന്നത്. #googlewalkout എന്ന ഹാഷ് ടാഗില്‍ ജീവനക്കാര്‍ നടത്തിയ പ്രതിഷേധം വന്‍തോതില്‍ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു.

ഗൂഗിള്‍ സീനിയര്‍ എക്‌സിക്യു്ട്ടീവുകള്‍ ഉള്‍പ്പെടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നത് ഒരുകൂട്ടം ജീവനക്കാരെ പ്രകോപിതരാക്കി. ഇത്തരം ഒരു സംഭവം ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിഷേധത്തിന്റെ ശക്തി വര്‍ധിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ ആന്റി റൂബിന്‍ എന്ന ആന്‍ഡ്രോയിഡ് ലീഡര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും ഇയാള്‍ക്ക് 90 മില്യണ്‍ യു.എസ് ഡോളര്‍ എക്‌സിറ്റ് പാക്കേജ് അനുവദിച്ചുകൊണ്ട് ഗൂഗിള്‍ ഇയാളെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇത്തരം നിരവധി ആരോപണങ്ങളാണ് പുറത്ത് വരുന്നത്.

ഗൂഗിളിന്റെ യൂറോപ്യന്‍ ആസ്ഥാനമായ ഡബ്ലിനില്‍ ഇന്നലെ അരമണിക്കൂര്‍ സമയം ജീവനക്കാര്‍ വാക്ക്ഔട്ടില്‍ പങ്കെടുത്ത് പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ജീവനക്കാരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നതായി ഗൂഗിള്‍ സി.ഇ.ഓ സുന്ദര്‍ പീച്ചേ അറിയിച്ചു. പ്രശനങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഗൂഗിളിന്റെ തലപ്പത്ത് ഉടന്‍തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.

എ എം

Share this news

Leave a Reply

%d bloggers like this: