പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് (പ്യുമ) നവനേതൃത്വം

പെര്‍ത്ത് :ആസ്‌ട്രേലിയയിലെ പ്രമുഖ മലയാളി സംഘടനയായ പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് (പ്യുമ) പുതു നേതൃത്വം. റ്റോജോ തോമസ് (പ്രസിഡണ്ട്)ബേസില്‍ ആദായി(സെക്രട്ടറി),ഐന്‍സ്റ്റി സ്റ്റീഫന്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയായിരിക്കും ഇനിയുള്ള ഒരു വര്‍ഷം പ്യുമയെ നയിക്കുക.കാടിനിയ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പൊതുയോഗമാണ് 201819 കാലഘട്ടത്തേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തത്.വൈസ് പ്രസിഡണ്ട് ആയി ജിസ്‌മോന്‍ ജോസും ജോയിന്റ് സെക്രട്ടറിയായി ലിജു പ്രബാദും തിരഞ്ഞെടുക്കപ്പെട്ടു.

സ്‌പോര്‍ട്‌സ് സെക്രട്ടറിയായി അഭിലാഷ് ഗോപിദാസനേയും തിരഞ്ഞെടുത്തു.പ്യുമയുടെ വാര്‍ഷിക ഓഡിറ്റര്‍മാരായി ബാബുജോണ്‍,സുനില്‍ലാല്‍ സാമുവേല്‍,ദീപന്‍ ജോര്‍ജ് എന്നിവരേയും ആര്‍ട്‌സ് സെക്രട്ടറിയായി റിച്ചി ജോണും ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍മാരായി ഡോഫിത മാത്യുവിനെയും ടെസി സുരാജിനെയും പൊതുയോഗം തിരഞ്ഞെടുത്തു.മുന്‍ പ്രസിഡണ്ട് ബാബുജോണിന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ മുന്‍ സെക്രട്ടറി രെവീഷ് ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ടവതരിപ്പിച്ചു. മുന്‍ ട്രഷറര്‍ ദീപന്‍ ജോര്‍ജ് അവതരിപ്പിച്ച വരവ്‌ചെലവു കണക്കുകള്‍ യോഗം പാസ്സാക്കി.

പെര്‍ത്തിലെ മലയാളികള്‍ക്കിടയില്‍ എല്ലാ വര്‍ഷവും കൃത്യമായി പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തുന്ന അസോസിയേഷനാണ് പ്യുമ.നാട്ടിലും ഓസ്‌ത്രേലിയയിലും ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്യുമ നേതൃത്വം നല്‍കുന്നു.

കേരളീയ സഹോദരങ്ങള്‍ പ്രളയദുരിതത്തില്‍ അകപ്പെട്ടപ്പോള്‍ കൈത്താങ്ങായി പ്യുമയുടെ നേതൃത്വത്തില്‍ 10ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കഴിഞ്ഞത് പ്യുമയിലെ അംഗങ്ങളുടെ ഒത്തൊരുമ മൂലമാണ്.പ്യുമയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം എറണാകുളം ജില്ലയില്‍ പോത്താനിക്കാടുള്ള ജ്യോതിമണിക്കും കുടുംബത്തിനും ഒരു സ്‌നേഹവീട് പൂര്‍ത്തിയാക്കിക്കൊടുക്കാന്‍ പ്യുമയ്ക്ക് സാധിച്ചു.നവനേതൃത്വത്തിന് എല്ലാ ഭാവുകങ്ങളും പൊതുയോഗം വാഗ്ദാനം ചെയ്തു.

Share this news

Leave a Reply

%d bloggers like this: