ലോകത്ത് ഏറ്റവും കൂടുതല്‍ ബ്രോങ്കൈറ്റിസ് രോഗികള്‍ അയര്‍ലണ്ടില്‍

 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ശ്വാസകോശ രോഗനിരക്ക് വന്‍ തോതില്‍ ഉയരുന്നതായി റിപ്പോര്‍ട്ട് .2017-ല്‍ ബ്രോങ്കൈറ്റിസ് ബാധിച്ച് രാജ്യത്ത് 17,500 ആളുകള്‍ ആശുപത്രി ചികിത്സ തേടി. ഐറിഷ് ആശുപത്രികളില്‍ കഴിഞ്ഞ വര്‍ഷം എമര്‍ജന്‍സി അഡ്മിഷന്‍ നേടിയവരില്‍ 70 ശതമാനത്തോളം ആളുകളും ശ്വാസകോശ അണുബാധ ഉള്ളവരായിരുന്നു. രാജ്യത്ത്, ശ്വാസകോശ രോഗ നിരക്ക് മറ്റു രോഗങ്ങളെക്കാള്‍ പതിന്മടങ്ങ് കൂടുതലാണെന്ന് റെസ്പിറേറ്ററി കണ്‍സല്‍ട്ടന്റ് ആയ പ്രൊഫസ്സര്‍ ജെ.ജെ ഗില്‍മാര്‍ട്ടിന്‍ വ്യക്തമാക്കി.

ക്രോണിക്ക് ഒബ്‌സ്ട്രാക്റ്റീവ് പാല്‍മിനാരി ഡിസീസ് എന്നറിയപ്പെടുന്ന ശ്വാസകോശ രോഗങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ബ്രോങ്കൈറ്റിസ്. 2011 -ലെ സെന്‍സസ് പ്രകാരം അയര്‍ലണ്ടില്‍ 5 ലക്ഷം ബ്രോങ്കൈറ്റിസ് രോഗികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു . തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അനവധി ശ്വാസകോശ രോഗികള്‍ ചികിത്സക്ക് എത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍ ഗില്‍മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടുന്നു.

കടുത്ത കഫക്കെട്ടും, ശ്വാസതടസ്സവും ബ്രോങ്കൈറ്റിസിന്റെ പ്രധാന ലക്ഷങ്ങളാണ്. പുകവലി ശീലമാണ് പ്രധാനാമായും ഈ രോഗത്തിന് കാരണമാകുന്നത്. ശ്വാസകോശ നാളിയുടെ പുറംഭാഗത്ത് ഉണ്ടാകുന്ന വീക്കമാണ് ബ്രോങ്കൈറ്റിസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ന്യൂമോണിയ, ആസ്മ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ പില്കാലത്ത് ബ്രോങ്കൈറ്റിസ് എന്ന രോഗാവസ്ഥയിലേക്ക് മാറാന്‍ ഏറെ സാധ്യത ഉള്ളതായും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

അന്തരീക്ഷ മലിനീകരണവും ഇത്തരം ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ , ഫാക്ടറികളില്‍ നിന്നും മറ്റും പുറത്തുവരുന്ന രാസ വാതകങ്ങള്‍ ശ്വസിക്കുന്നവരിലും ശ്വാസകോശ രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. ശൈത്യകാലം വന്നെത്തുന്നതോടെ ശ്വാസകോശ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യമാണ് അയര്‍ലണ്ടില്‍ കാണാന്‍ കഴിയുന്നത്.

തണുപ്പ് കാലങ്ങളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുകയും വേണം . പാരമ്പര്യമായും ശ്വാസകോശ രോഗങ്ങള്‍ പിടിപെട്ടേക്കാം . അതുകൊണ്ടുതന്നെ രോഗലകഷണങ്ങള്‍ ഉള്ളവരും, പുകവലി ശീലമാക്കിയവരും പരിശോധനകള്‍ നിര്‍ബന്ധമാക്കേണ്ടതാണ്. അയര്‍ലണ്ടില്‍ കണ്ടുവരുന്ന ശ്വാസകോശരോഗികളില്‍ ഭൂരിഭാഗവും 35 വയസ്സിനു മുകളില്‍ ഉള്ളവരാണ്.

എ എം

Share this news

Leave a Reply

%d bloggers like this: