‘നൃത്താഞ്ജലി & കലോത്സവം2018’ – ഹെസ്സയും ഗ്രേസും കലാതിലകം, ആദിലിനും കൃഷിനും പ്രത്യേക പുരസ്‌കാരം

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2018’ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഡബ്ലിന് പുറമെ കോര്‍ക്ക് , ലീമെറിക്ക് , ലെറ്റര്‍ക്കെനി കൗണ്ടികളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

സബ്-ജൂനിയര്‍ വിഭാഗത്തില്‍ ഹെസ്സാ ഹസറും ,ജൂനിയര്‍ വിഭാഗത്തില്‍ ഗ്രേസ് മറിയ ജോസും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.

സിനിമാറ്റിക്ക് ഡാന്‍സ്, കഥ പറച്ചിലില്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി ഹെസ്സാ കലാതിലകമായപ്പോള്‍,ഇംഗ്ലീഷ് പ്രസംഗം, മോണോ ആക്ട്, കീബോര്‍ഡ് എന്നിവയില്‍ ഒന്നാം സ്ഥാനവും, സിനിമാറ്റിക് ഡാന്‍സ്, കവിതാ പാരായണം , നാടന്‍ പാട്ട് , ഐറിഷ് ഡാന്‍സ് , കരയോക്കെ ഗാനം, എന്നിവയില്‍ രണ്ടാം സ്ഥാനം , നാടോടി നൃത്തത്തില്‍ മൂന്നാം സ്ഥാനവും നേടിയാണ് ഗ്രേസ് കലാതിലകമായത്.

ജൂനിയര്‍ വിഭാഗത്തില്‍ നൃത്തേതര ഇനങ്ങളായ ശാസ്ത്രീയ സംഗീതം, കവിതാ പാരായണം , നാടന്‍ പാട്ട് ,കരയോക്കെ ഗാനം എന്നിവയില്‍ ഒന്നാം സമ്മാനം നേടിയ ആദില്‍ അന്‍സാറും, സീനിയര്‍ വിഭാഗത്തില്‍ നൃത്തേതര ഇനങ്ങളായ ഇംഗ്ലീഷ് പ്രസംഗം , നാടന്‍ പാട്ട് , കരയോക്കെ ഗാനം എന്നിവയില്‍ ഒന്നാം സമ്മാനം നേടിയ ക്രിഷ് കിംഗ്കുമാറും പ്രത്യേക പുരസ്‌കാരം നേടി.,

കലാതിലകത്തിനും മറ്റ് മത്സരാര്‍ത്ഥികള്‍ക്കുമുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ഡിസംബര്‍ 29-ന് ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ -ല്‍ ഡബ്ല്യു.എം.സി നടത്തുന്ന ക്രിസ്മസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ സമ്മാനിക്കുന്നതാണ്.

മത്സരഫലങ്ങള്‍ നൃത്താഞ്ജലി വെബ്സൈറ്റില്‍ ലഭ്യമാണ്.

http://www.nrithanjali.com/misc/results2018.php

Share this news

Leave a Reply

%d bloggers like this: