മികച്ച ഓഫറുകളുമായി ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് പൊടിപൊടിക്കുന്നു; പ്രതീക്ഷിക്കുന്നത് 100മില്യണ്‍ യൂറോയുടെ കച്ചവടം

ഐറിഷ് ക്രിസ്മസ് വിപണിക്ക് തുടക്കം കുറിച്ച് ഇന്ന് ബ്ലാക്ക് ഫ്രൈഡ്രേ. വമ്പിച്ച വിലക്കിഴിവുമായി കടക്കാരും കമ്പനികളും രംഗത്തുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പന ഇത്തവണ ഒരു കാരണവശാലും നടപ്പാക്കില്ലെന്ന വാശിയിലാണ് ഇവര്‍. ഇതേത്തുടര്‍ന്നാണ് പലതിനും പകുതി വിലയാക്കിയത്. വിലയേറിയ പല ഉത്പന്നങ്ങള്‍ക്കും ഇതുവരെയില്ലാത്ത ഓഫറുകളുമായാണ് ഷോപ്പുകള്‍ രംഗത്തിറങ്ങുന്നത്. ഈയാഴ്ചത്തെ ബ്ലാക്ക് ഫ്രൈഡെയും തുടര്‍ന്നുവരുന്ന സൈബര്‍ മണ്‍ഡെയിലും വന്‍ ഓഫറുകളുമായി ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് നീക്കം.

അമേരിക്കന്‍ ഷോപ്പിംങ് സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ബ്ലാക്ക് ഫ്രൈഡെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് അയര്‍ലണ്ടിലും പ്രചാരം നേടിയത്. എല്ലാ സാധനങ്ങളും അവിശ്വസനീയമായ രീതിയില്‍ വിലകുറച്ചു ലഭ്യമാകുന്ന ഈ ഷോപ്പിങ് ഉല്‍സവം ജനങ്ങള്‍ ഏറ്റെടുത്തു. പലപ്പോഴും ഇതിലും വിലകുറഞ്ഞു കിട്ടുന്ന വസ്തുക്കള്‍ ഈ ഷോപ്പിങ് ഉല്‍സവത്തിന്റെ മറവില്‍ വാരിക്കൂട്ടുന്ന കാഴ്ചയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിപണിയില്‍ കണ്ടത്. വില്‍പ്പന കുറവുള്ള ഫര്‍ണീച്ചറുകള്‍, വാഷിങ് മെഷീനും ടിവിയും ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവ് ലഭിക്കാം.

ഷോപ്പുകളുടെ ഓഫറുകള്‍ ഉയര്‍ത്തിക്കാണിച്ച് പരസ്യം നല്‍കുന്ന സ്റ്റോറുകളുടെ എണ്ണം കൂടി. ഏറ്റവും കൂടുതല്‍ വില്പന നടക്കുന്നത് വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, ഷൂസ്, കോസ്മെറ്റിക്, പെര്‍ഫ്യൂംസ്, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ സാധനങ്ങളാണ്. ചിലതൊക്കെ ലാഭത്തില്‍ ലഭ്യമാകുമെങ്കിലും പലതും വിപണനതന്ത്രങ്ങള്‍ മാത്രമാണെന്ന തിരിച്ചറിവ് ചിലര്‍ക്കെങ്കിലും വന്നിട്ടുണ്ട്. എങ്കിലും വലിയ പരസ്യം നല്‍കിയുള്ള ഈ വിപണനതന്ത്രത്തില്‍ വീഴുന്നവരാണ് ഏറെയും. ഇത്തരം ഡിസ്‌കൗണ്ട് മേളയുടെ ഭാഗമായി വിലകുറച്ചു വാങ്ങുന്ന പല സാധനങ്ങളും മാറിയെടുക്കാനോ ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചുനല്‍കാനോ കഴിയാറില്ലെന്ന വാസ്തവം കൂടി തിരിച്ചറിയേണ്ടതുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ 14 ദിവസം വരെ ഇതിനുള്ള അവസരം നല്‍കുന്നുണ്ട്. കുടുംബ ബജറ്റുകള്‍ വെട്ടിച്ചുരുക്കിയതിനാല്‍ വില്‍പ്പന കുറയുമെന്ന ആശങ്ക ഒരു വശത്തുണ്ട്. അതുകൊണ്ടു ആവശ്യത്തിനുതകുന്ന സാധനങ്ങള്‍ വാങ്ങാനാവും ഇക്കുറി ആളുകള്‍ മുന്‍ഗണന നല്‍കുക.

കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നവര്‍ അവരുടെ വെബ്സൈറ്റില്‍ എന്തെങ്കിലും കൂപ്പണുകള്‍ ഓഫര്‍ ചെയ്യുന്നുണ്ടോയെന്ന് നോക്കുക. ഇത് നിങ്ങളുടെ ഷോപ്പിം?ഗ് ലാഭകരമാക്കും. നിങ്ങള്‍ ഷോപ്പുചെയ്യാന്‍ ഉദ്ദേശിക്കുന്ന എല്ലാ സ്റ്റോറുകളില്‍ നിന്നുള്ള ഇ-മെയില്‍ ലെറ്ററുകള്‍ ലഭിക്കുന്നതിനായി ന്യൂസ് ലെറ്റര്‍ സബ്സ്‌ക്രൈബ് ചെയ്യുക. ന്യൂസ് ലെറ്റര്‍ സബ്സ്‌ക്രൈബര്‍മാര്‍ക്ക് കടകള്‍ കൂടുതല്‍ ഓഫറുകള്‍ നല്‍കും. സാധനങ്ങള്‍ വാങ്ങുന്നതിനു മുമ്പ് വിവിധ കമ്പനികളുടെ വില താരതമ്യം ചെയ്യാനും ഇത് സഹായിക്കും. ബ്ലാക് ഫ്രൈഡേയുടെ ആവേശത്തില്‍ പലപ്പോഴും നിങ്ങളുടെ പോക്കറ്റ് കാലിയാകുന്നത് നിങ്ങളറിയില്ല. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഉയരാനും സാധ്യതയുണ്ട്. അതിനാല്‍ കൈയിലുള്ള കാശിന് അനുസരിച്ച് ഷോപ്പിം?ഗ് നടത്താന്‍ ശ്രദ്ധിക്കുക.

ബ്ലാക്ക് ഫ്രൈഡേയില്‍ വന്‍ ഡിസ്‌കൗണ്ടുകളുമായി ഹാര്‍വി നോര്‍മല്‍, ആര്‍ഗോസ് തുടങ്ങി ഒട്ടു മിക്ക സ്ഥാപനങ്ങളും കാത്തിരിക്കുന്നുണ്ട്. ഐറിഷ് ചില്ലറ വില്‍പ്പനക്കാരായ , ഡെബന്‍ഹാംസ്, ഹാര്‍വി നോര്‍മാന്‍, എയ് ലിംഗസ്, ബൂട്സ്, പീറ്റര്‍ മാര്‍ക്ക്, സ്മിത്ത്സ് ടോയ്സ് തുടങ്ങിയവ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഓഫറുകളാണ് ബ്ലാക്ക് ഫ്രൈഡേയ്ക്കായി പ്രഖ്യാപിച്ചത്.

മികച്ച ഓഫറുകള്‍ ഇവിടെ:

ഹാര്‍വി നോര്‍മാന്‍: ലാപ്ടോപ്പുകള്‍ 400 യുറോ വിലക്കിഴിവില്‍ ലഭിക്കും. മൊബൈല്‍, ടാബ് തുടങ്ങിയവയ്ക്ക് 30% , കിടക്കകള്‍ക്ക് 50%, വാഷിങ് മെഷീന്‍ 25%, കോഫീ മെഷീന്‍ 30 % എന്നിങ്ങനെയാണ് ചില ഡീലുകള്‍. ഇലക്ട്രിക്കല്‍, ഫര്‍ണീച്ചര്‍ സ്റ്റോറായ ഹാര്‍വി നോര്‍മാന്റെ ഓഫറുകള്‍ അവരുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ അപ്പപ്പോള്‍ ഓണ്‍ലൈനായി അറിയാം. ഓഫറുകള്‍ ഇവിടെ 

Asus Transformer Pro T304UA 12.6″ Core i5-7200U | 8GB | 128GB- now €899 (€400 off)

iPhone 8 | 64GB | Space Grey- now €709 (€120 off)

Samsung Galaxy Tab S4 | 64GB | Black- now €669 (€60 off)

ആര്‍ഗോസ്: കഴിഞ്ഞ ആഴ്ച്ച മുതലേ ആര്‍ഗോസില്‍ ഓഫര്‍ ആഘോഷങ്ങള്‍ തുടങ്ങി. ടെലിവിഷന്‍, ലാപ്പ്‌ടോപ്പ്, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ഗൃഹോപകരണങ്ങള്‍ തുടങ്ങി ഒട്ടനവധി സാധനങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകള്‍ ഇവിടെ

8679756 NEW CHROMECAST CHARCOAL – now €29 (€10 off)

7074534 FIRE 7 8GB ALEXA BLACK – now €34.99 (€30 off)

8661197 LENOVO IDEAPAD 130S 11.6 INCH CELERON 4GB 32GB LAPTOP – now €149.99 (€80 off)

8526782 Hitachi 43 Inch Smart 4K Ultra HD TV with HDR – now €339.99 – Our Lowest Price Ever

അര്‍നോട്ട്‌സ് : അടുക്കള ഉപകരണങ്ങള്‍ക്ക് 65% ഡിസ്‌കൗണ്ടുമാണ് കമ്പനിയുടെ വാഗ്ദാനം. ഇതിനുപുറമെ ഫര്‍ണീച്ചറുകള്‍, ഡൈനിങ് സെറ്റ്, ടൗവ്വലുകള്‍ തുടങ്ങിയവയ്ക്ക് മികച്ച ഓഫറും നല്‍കിയിട്ടുണ്ട്. ഓഫറുകള്‍ ഇവിടെ

കറിസ് പിസി വേള്‍ഡ്: ലാപ്ടോപ്പ്, ടിവി, ഹെഡ്ഫോണ്‍, വാഷിംഗ് മെഷീന്‍, കോഫി മെഷീന്‍ എന്നിവയ്ക്ക് മെഗാ ഓഫറുകളാണ് കറിസ് നല്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്

LG 50” Smart 4K Ultra HD HDR LED TV- now €579

Bosch coffee machine – now €35 (€84.99 off)

JVC 32” Smart LED TV with Built-in DVD Player- now €200 (€50 off)

Lenovo 14” laptop, with 1TB HDD- now €300 (€220 off)

Hotpoint smart washing machine- now €309 (€180.99 off)

ആമസോണ്‍: ഇത്തവണ നൂറുകണക്കിന് ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറുകള്‍ ഇവിടെ

ഡണ്‍സ് സ്റ്റോര്‍: സ്ലോ കുക്കര്‍, കോഫി മഷീന്‍സ് , എയര്‍ ഫ്രയേഴ്‌സ് തുടങ്ങിയ ഉപകാരണങ്ങള്‍ക്കുള്‍പ്പെടെ ബ്ലാക്ക് ഫ്രൈഡേ മുന്നില്‍കണ്ട് മികച്ച ഓഫറുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഓഫറുകള്‍ ഇവിടെ

ലിറ്റല്‍വുഡ്സ് അയര്‍ലണ്ട്: 50% ഡിസ്‌കൗണ്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ട സോഫകള്‍, 50% ഡിസ്‌കൗണ്ടുകള്‍ നല്‍കുന്ന ബെഡ്റൂം ഫര്‍ണീച്ചറുകള്‍ തുടങ്ങിയ ലിറ്റല്‍വുഡ്സ് അയര്‍ലണ്ടിന്റെ ചില ഓഫറുകളാണ്. ഓഫറുകള്‍ ഇവിടെ

കരൈഗ് ഡോണ്‍: ഹോം ഡെക്കറേഷന്‍സ്, മറ്റൊരിടത്തും ലഭിക്കാത്ത ഫര്‍ണീച്ചറുകള്‍ തുടങ്ങിയവ ഓഫര്‍ വിലയില്‍ ലഭിക്കാന്‍ സന്ദര്‍ശിക്കുക. ഓഫറുകള്‍ ഇവിടെ

ഡെബനംസ്: ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍ക്കും വീട്ടുസാധങ്ങള്‍ക്കും മികച്ച ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓഫറുകള്‍ ഇവിടെ

ഇവയെ കൂടാതെ ബൂട്‌സ്, സ്മിത്ത് ടോയ്സ്, കാര്‍ഫോണ്‍ വെയര്‍ഹൌസ്, ഈസോന്‍, അഡിഡാസ്, ന്യൂ ലുക്ക് തുടങ്ങിയ ഷോപ്പിംഗ് കമ്പനികളും മികച്ച ഓഫറുകളുമായി രംഗത്തുണ്ട്. എന്തായാലും ഷോപ്പിംഗ് നടത്താന്‍ ഏറ്റവും ഉത്തമമായ ആഴ്ചയായിരിക്കും ഇതെന്നുറപ്പ്.

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: