ഫാ. ജോസ് ഭരണികുളങ്ങരക്ക് സ്വാഗതവും, ഫാ. ജെയ്സണ്‍ കുത്തനപ്പിള്ളിക്ക് യാത്രയയപ്പും നല്‍കി

ഗോള്‍വേ : ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ഫാ. ജോസ് ഭരണികുളങ്ങരക്ക് സ്വാഗതവും, ഫാ. ജെയ്സണ്‍ കുത്തനപ്പിള്ളിക്ക് യാത്രയയപ്പും നല്‍കി. ഇക്കഴിഞ്ഞ ഞായറാഴ്ച നവ.18നു മെര്‍വ്യൂവിലുള്ള ഹോളി ഫാമിലി ചര്‍ച്ചില്‍ വച്ചു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം, ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ അഞ്ചര വര്‍ഷത്തെ സേവനത്തിനു ശേഷം ഗോള്‍വേയിലെ അജപാലനത്തിനായി എത്തിച്ചുചേര്‍ന്ന റെവ. ഫാ. ജോസ് ഭരണികുളങ്ങരക്ക് ഇടവകങ്ങള്‍ സ്വാഗതം അര്‍പ്പിച്ചു വരവേറ്റതിനോടൊപ്പം ഏഴര വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനത്തിനു വിരാമമിടുന്ന ഫാ. ജെയ്‌സണ്‍ കുത്തന പ്പിള്ളിക്ക് ഹൃദ്യമായ യാത്ര യയപ്പും നല്‍കി.

ഫാ. ജെയ്സനു നന്ദി അറിയിച്ചുകൊണ്ട് വിവിധ സംഘടനകളെ പ്രധിനിധികരിച്ചു കാതറിന്‍ ജോസ്, ജോസ്‌കുട്ടി സഖറിയാ, അരുണ്‍ ജോര്‍ജ് എന്നിവര്‍ സംസാരിക്കുകയും, ട്രസ്ടിമാരായ രഞ്ജിത് ജോസഫ്, ജോസഫ് തോമസ് എന്നിവര്‍ ഇടവകാംഗങ്ങള്‍ക്കായ് ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് ട്രസ്റ്റി ജോസഫ് തോമസ്, ഫാ.ജോസ് ഭരണികുളങ്ങരക്ക് സ്വാഗതം ആശംസിച്ചു, സംസാരിക്കുകയുണ്ടായി. ദേവാലയത്തിലെ ചടങ്ങുകള്‍ക്കു ശേഷം, മെര്‍വ്യൂ കമ്മ്യൂണിറ്റി ഹാളില്‍ വച്ചു ചായ സല്‍ക്കാരവും നടത്തപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: