വാരാന്ത്യത്തില്‍ കനത്ത മഴയും, വെള്ളപ്പൊക്കവും, മഞ്ഞുവീഴ്ചയും: യെല്ലോ വാണിങ്ങുകള്‍ തുടരുന്നു

ഡബ്ലിന്‍: ശൈത്യകാലത്തിന്റെ തുടക്കം തന്നെ വാരാന്ത്യത്തില്‍ അയര്‍ലണ്ടില്‍ ദുരിതം വിതച്ചു കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഷോപ്പിംഗ് വാരത്തിന് പ്രതികൂലമായി കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ യെല്ലോ വാണിങ് തുടരുകയാണ്. രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ ഇന്ന് മുതല്‍ കനത്തമഴയ്ക്കു വെള്ളപ്പൊക്കത്തിനുള്ള മുന്നൊരുക്കം നടത്തണമെന്നാണ് മെറ്റ് ഓഫീസിന്റെ നിര്‍ദ്ദേശം. അടുത്ത മണിക്കൂറുകളില്‍ 25 മുതല്‍ 35 വരെ മില്ലിമീറ്റര്‍ മഴയ്ക്കാണ് സാധ്യത. തെക്ക് കിഴക്കന്‍ പ്രദേശങ്ങളൊഴിച്ചാല്‍ രാജ്യത്തിന്റെ മറ്റിടങ്ങളില്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. കൂടിയ താപനില 6 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും.

റോഡില്‍ വാഹനങ്ങളുമായി യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എഎ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ശൈത്യകാലത്തെ ആദ്യത്തെ തണുപ്പ് ശ്രദ്ധിക്കാതെ പുറത്തിറങ്ങുന്നത് അപകടം ക്ഷണിച്ച് വരുത്തുമെന്നാണ് മുന്നറിയിപ്പ്. പബ്ലിക് സര്‍വ്വീസുകളും, എമര്‍ജന്‍സി വിഭാഗങ്ങളും പ്രതികൂല കാലാവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. ടോര്‍ച്ച്, മെഴുകുതിരി, ബോട്ടില്‍ വെള്ളം, അടിസ്ഥാന ഭക്ഷണങ്ങള്‍ എന്നിവ കരുതി വയ്ക്കണമെന്ന് മെറ്റ് ഓഫീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശൈത്യകാലത്ത് അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ആസ്തമ, ഡയബറ്റിസ്, ഹൃദ്രോഗം, ശ്വാസകോശ, വൃക്ക രോഗം തുടങ്ങിയവയുള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, അര്‍ബുദ ബാധിതര്‍, വയോധികര്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിനായി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പനി, മൂക്കൊലിപ്പ് തുടങ്ങിയ രോഗമുള്ളവരുമായി അടുത്ത് ഇടപഴകുന്നത് പരമാവധി ഒഴിവാക്കണം. കൈകള്‍ എപ്പോഴും ശുചിയാക്കി വെക്കുന്നത് അണുബാധ തടയാന്‍ ഒരു പരിധിവരെ സഹായകമാകുമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: