മലയാളികള്‍ക്ക് പഴകിയ മീന്‍, വാനില്‍ കച്ചവടം, സൂക്ഷിക്കല്‍ രഹസ്യ കേന്ദ്രത്തില്‍

 

ഡബ്ലിന്‍: കൗണ്ടിക്ക്പുറത്ത് ഒറ്റപ്പെട്ട പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വാനില്‍ പഴകിയ മീന്‍ വില്‍ക്കുന്നതായി പരാതി ഉയരുന്നു.  മലയാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന കച്ചവടത്തിന്റെ ചുക്കാന്‍ പിടിക്കുന്നതും മലയാളികളാണ് എന്നതാണ് ഏറെ കൗതുകകരം.

ഡബ്ലിനിലെ കമ്പനികളില്‍ നിന്ന് വില്‍ക്കാനാവാതെ ആഴ്ച്ച അവസാനത്തോടെ കെട്ടി കിടക്കുന്ന മീന്‍ബോക്‌സുകള്‍ വാങ്ങുന്നതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്.   ഇത് പിന്നീട് ഡബ്ലിനില്‍ തന്നെ ഫ്രീസറില്‍ രഹസ്യമായി സൂക്ഷിക്കും.  പിന്നീട് വാട്‌സ് ആപ്, ഐ എം ഓ, തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലൂടെയാണ് കച്ചവടം പൊടിപൊടിക്കുന്നത്.

മീനിന്റെ പഴക്കം അറിയാതിരിക്കുവാന്‍ കേരളത്തില്‍ സമീപക കാലത്ത് പിടിക്കപ്പെട്ട സോഡിയം ബെന്‍സോണേറ്റ് പോലെയുള്ള രാസവസ്തുക്കള്‍ ഫ്രീസ് ചെയ്യുന്നതിന് മുന്‍പായി ഉപയോഗിക്കുന്നുണ്ടോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.  ഇത്തരത്തില്‍ ലഭിക്കുന്ന മീന്‍ ഉള്‍പ്പെടെയുള്ള സാധങ്ങള്‍ക്ക് ബില്ല് ലഭ്യമാക്കുവാന്‍ സാധിക്കാത്തിനാല്‍ ഉപഭോക്താവിന്റെ പരാതിഎച്ച് എസ് ഇ തള്ളി കളഞ്ഞതോടെയാണ് സംഭവം പുറത്തായത്.

ക്രിതുമസ് വരുന്നതോടെ ഇറച്ചി മീന്‍ ഉള്‍പ്പെടെയുള്ളവ മലയാളികള്‍ അധികമായി വാങ്ങുന്ന സമയമാണ്.എന്നാല്‍ രഹസ്യ സങ്കേതങ്ങളില്‍ സൂക്ഷിക്കുകയും വാനില്‍ കൊണ്ടുനടന്ന് വില്‍പന നടത്തുകയും ചെയ്യുന്നതോടെ ആരോഗ്യ വകുപ്പിന്റെ പരിശോധനകളെ മറികടക്കുവാനും സാധിക്കും.

ക്രിസ്തുമസ് കാലയളവ് കേരളത്തിലെ എന്നപോലെ അയര്‍ലന്‍ഡിലും മലയാളികള്‍ക്ക് തിരക്ക് പിടിച്ച ദിനങ്ങളാണ്.  ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരോ മലയാളിയും ഉറപ്പ് വരുത്തുക, തങ്ങള്‍ ചതിക്കപ്പെടുന്നില്ല എന്ന്.സ്വ ന്തം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണം രാജ്യത്തെ നിയമ വ്യവസ്ഥയില്‍ സുരക്ഷിതമാകട്ടെ.

Share this news

Leave a Reply

%d bloggers like this: