അയര്‍ലണ്ടില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ജനുവരി മുതല്‍ കണ്ണൂരില്‍ ഇറങ്ങാം

കണ്ണൂരില്‍ നിന്നും ജനവരിയോടെ എല്ലാ ഗള്‍ഫ് രാജ്യത്തേക്കും വിമാന സര്‍വീസുകള്‍ തുടങ്ങും. ഗള്‍ഫ് വഴി യാത്ര ചെയ്യുന്ന യൂറോപ്പ്യന്‍ പ്രവാസികള്‍ക്കും ഇത് ഗുണം ചെയ്യും. നിലവില്‍ അമേരിക്ക, യൂറോപ്പ് യാത്രക്കാര്‍ ഗള്‍ഫ് ഇടത്താവളം ആക്കിയാണ് യാത്ര ചെയ്യുന്നത്. എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍, എത്തിഹാദ്, ഗള്‍ഫ് എയര്‍ തുടങ്ങിയ സര്‍വീസുകള്‍ കണ്ണൂരിലേക്ക് ഉണ്ടാകും എന്നാണ് അറിയുന്നത്. ഒരു ദിവസം 12 രാജ്യാന്തിര സര്‍വീസുകള്‍ ഉണ്ടാകും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് പുറമെ ഗോ എയറും ഉദ്ഘാടനദിവസമായ ഡിസംബര്‍ ഒന്‍പതു മുതല്‍ സര്‍വീസ് തുടങ്ങാന്‍ താത്പര്യമറിയിച്ചിട്ടുണ്ട്.

സ്പൈസ് ജെറ്റും ഇന്‍ഡിഗോയും ജനുവരി ആദ്യം മുതലാണ് സര്‍വീസ് നടത്തുക. കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.തുളസീദാസ് അറിയിച്ചതാണിത്. ഗോ എയര്‍ ഗള്‍ഫ് സര്‍വീസുകള്‍ക്കു പുറമെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഉഡാന്‍ സര്‍വീസ് നടത്തും. ഇന്‍ഡിഗോ ബെംഗളൂരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഹുബ്ലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഉഡാന്‍ സര്‍വീസ് നടത്തുക. ഡിസംബര്‍ ഒന്‍പതിന് രാവിലെ 10-ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ അബുദാബിയിലേക്കുള്ള സര്‍വീസോടെയാണ് വിമാനത്താവളം കമ്മിഷന്‍ ചെയ്യുക.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് വിമാനത്താവള ടെര്‍മിനലില്‍ നിലവിളക്ക് കൊളുത്തിയ ശേഷം വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും. ആദ്യദിവസം വൈകുന്നേരം തന്നെ അബുദാബിയില്‍ നിന്ന് തിരിച്ചുള്ള സര്‍വീസുമുണ്ടാകും. ദോഹ, റിയാദ്, ഷാര്‍ജ സര്‍വീസുകളും രണ്ടാം ദിവസത്തോടെ തുടങ്ങും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ടാമത്തെ വിമാനം എത്തുന്നതോടെ ഡിസംബറില്‍ത്തന്നെ മസ്‌ക്കറ്റ് സര്‍വീസ് തുടങ്ങുകയും ഷാര്‍ജ സര്‍വീസ് ദിവസേനയാക്കുകയും ചെയ്യും.

 

എ എം

Share this news

Leave a Reply

%d bloggers like this: