സെ.തോമസ് പാസ്റ്ററല്‍ സെന്റര്‍ ഉത്ഘാടന ചടങ്ങുകള്‍ ഇന്ന് വൈകിട്ട്, റോസ് മലയാളത്തില്‍ Live…

ഡബ്ലിന്‍: സീറോ മലബാര്‍ സഭക്ക് അയര്‍ലണ്ടില്‍ ലഭിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനകര്‍മ്മം ഇന്ന് വൈകിട്ട് നാല് മണിക്ക് റിയാള്‍ട്ടോയില്‍. സീറോ മലബാര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് കൂദാശകര്‍മ്മം നിര്‍വഹിക്കുന്നത്. ഡബ്ലിന്‍ അതിരൂപതയാണ് സീറോ മലബാര്‍ സഭയ്ക്ക് ഐറിഷ് ആസ്ഥാനം ഒരുക്കുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ആലഞ്ചേരി, ഡബ്ലിന്‍ അതിരൂപത ആര്‍ച് ബിഷപ്പ് ഡെര്‍മട്ട് മാര്‍ട്ടിന്‍, സീറോ മലബാര്‍ സഭയൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ മുഖ്യാത്ഥികള്‍ ആയിരിക്കും. സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിന്റെ ഉത്ഘാടന ചടങ്ങുകള്‍ റോസ് മലയാളത്തില്‍ തത്സമയം കാണാവുന്നതാണ്.

റിയാള്‍ട്ടോ സൗത്ത് സര്‍ക്കുലര്‍ റോഡിലുള്ള Church of our Lady of the Holy Rosary of Fatima പള്ളിയോട് ചേര്‍ന്നാണ് സെന്റ് തോമസ് പാസ്റ്ററല്‍ സെന്റര്‍. ഡബ്ലിന്‍ അതിരൂപതയിലെ വൈദികര്‍, അയര്‍ലന്‍ഡില്‍ ശുശ്രൂഷ ചെയ്യുന്ന മലയാളി വൈദികര്‍, മറ്റു സന്യസ്ത സഭകളിലെ വൈദികര്‍, വിവിധ ഇന്ത്യന്‍ ക്രിസ്ത്യന്‍ സഭകളുടെ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, അഭിവന്ദ്യ പിതാക്കന്മാര്‍ക്ക്സ്വീകരണം,തുടര്‍ന്ന് സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിന്റെ ഉത്ഘടനവും വെഞ്ചെരിപ്പ് കര്‍മ്മവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ്പ്ഡെര്‍മട്ട് മാര്‍ട്ടിന്‍,ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും

Share this news

Leave a Reply

%d bloggers like this: