ഭിന്നശേഷിക്കാരനായ ഇന്ത്യാക്കാരന് വിസ നിഷേധിച്ച് ഓസ്ട്രേലിയ, പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരനായ ഇന്ത്യാക്കാരന് ടൂറിസ്റ്റ് വിസ നിഷേധിച്ച ഓസ്ട്രേലിയന്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുന്‍ സൈനികനായ ശുഭ്ജീത് സിങിനാണ് വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ അധികൃതര്‍ വിസ നിഷേധിച്ചത്. വിസ നല്‍കിയാല്‍ ആരോഗ്യവിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് അധികൃതരുടെ വാദം.

ബ്രിയന്ന ബെല്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുമാണ് ഇക്കാര്യം ട്വീറ്റ് ചെയ്യപ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വിവേചന പരമായ ഇടപെടലിനെതിരെ ട്വിറ്ററേനിയന്‍സ് രംഗത്തെത്തുകയായിരുന്നു. ‘കുടുംബത്തോടൊപ്പം ക്രിസ്മസ് ഓസ്ട്രേലിയയില്‍ ആഘോഷിക്കണമെന്ന ആഗ്രഹം മാത്രമേ ഇദ്ദേഹത്തിനുണ്ടായിരുന്നുള്ളൂവെന്നും ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ആരോഗ്യരംഗത്തെ ഉപയോഗിക്കാനല്ല അപേക്ഷ സമര്‍പ്പിച്ചതെന്നും ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സൈനിക സേവനത്തിനിടെയാണ് ശുഭജീത് സിങിന് പരിക്കേറ്റത്. ട്രാവല്‍ ഇന്‍ഷൂറന്‍സും മറ്റ് പേപ്പറുകളും സമര്‍പ്പിച്ചിട്ടും വിസ അനുവദിക്കാതിരുന്നത് മോശമാ’ണെന്നും ബ്രിയന്ന ബെല്‍ ട്വിറ്റര്‍ പേജില്‍ പറയുന്നു.

ഓസ്ട്രേലിയന്‍ അധികൃതര്‍ വലിയ വിവേചനമാണ് കാണിക്കുന്നതെന്ന് പലരും സ്വന്തം അനുഭവങ്ങളിലൂടെ ട്വീറ്റ് ചെയ്തു. അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ പ്രതിഷേധമാണ് ഈ വിഷയത്തില്‍ ഉയരുന്നത്. ഭിന്നശേഷിക്കാരോട് അനുകമ്പയോടെ പെരുമാറുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് വന്നിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ കൂട്ടിച്ചേര്‍ത്തു.

https://twitter.com/briannasbell/status/1070838999638466560

https://twitter.com/briannasbell/status/1070839408956338177

എ എം

Share this news

Leave a Reply

%d bloggers like this: