ലോക്‌സഭാ തെരഞ്ഞെടു:പ്പ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത്; രാജസ്ഥാനില്‍ കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. രാജ്യം ഉറ്റുനോക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ മധ്യപ്രദേശില്‍ കനത്ത പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. രാജസ്ഥാനില്‍ 105 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോള്‍ ബി.ജെപി 85 ല്‍ ഒതുങ്ങുമെന്നാണ് ടൈംസ് നൗ പ്രവചനം. അതേസമയം മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം തുടരുമെന്നും സര്‍വേ പ്രവചിക്കുന്നു.

ഏറ്റവും നിര്‍ണായകമാവുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സര്‍വേ ഫലങ്ങള്‍ ബി.ജെ.പി ക്ക് ഒട്ടും ആശ്വാസകരമല്ല. മറ്റ് ഇടങ്ങളില്‍ ആശ്വാസകരമായ മുന്നേറ്റം കോണ്‍ഗ്രസിന് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും മിസോറമില്‍ അടിതെറ്റിയേക്കാം. നേരത്തെ നിയസഭ പിരിച്ചുവിട്ട് ജനവിധി തേടിയ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനും ടി.ആര്‍.എസിനും ആശ്വസിക്കാവുന്ന പ്രവചനമാണ് തെലങ്കാനയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

മധ്യപ്രദേശ്: കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സര്‍വേകള്‍ പൊതുവെ പ്രവചിക്കുന്നത്. 104 മുതല്‍ 122 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയേക്കും. ബി.ജെ.പി 102 നും 120 നും ഇടയിലും സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 41ഉം 45ഉം വോട്ട് ഷെയര്‍ നേടും. എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്. തൂക്ക് സഭയെന്നാണ് ന്യൂസ് എക്സ് സര്‍വേ ഫലം. നഗര മേഖലകളില്‍ ബി.ജെപി ആധിപത്യം തുടരുമ്പോള്‍ ഗ്രാമപ്രദേശങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കും.

രാജസ്ഥാന്‍: 105 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തും. ബി.ജെ.പി 85 സീറ്റില്‍ ഒതുങ്ങുമെന്നും ടൈംസ് നൗ സര്‍വേ പറയുന്നു. മറ്റ് എക്സിറ്റ് പോള്‍ ഫലങ്ങളും ഏറക്കുറെ സമാനമായ ഫലം പ്രവചിക്കുന്നു. 119-141 സീറ്റുകളാണ് ഇന്ത്യാ ടുഡേ സര്‍വേ കോണ്‍ഗ്രസിന് പ്രവചിക്കുന്നത്.

ഛത്തീസ്ഗഢ്: ബി.ജെപി അധികാരം നിലനിര്‍ത്തും. അമിത്ത് ജോഗിയുടെ ബി.എസ്.പി സഖ്യം കോണ്‍ഗ്രസ് വോട്ടുകളില്‍ കുറവ് വരുത്തും.

തെലങ്കാന: ടി.ആര്‍.എസ് അധികാരം നിലനില്‍ത്തും. മൃഗീയ ഭൂരിപക്ഷം നേടാനുള്ള ടി.ആര്‍.എസ് ശ്രമം വിഫലമാകും. ടി.ഡി.പി-കോണ്‍ഗ്രസ് സഖ്യത്തിന് ചെറിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

മിസോറാം: മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തില്‍ എത്തിയേക്കും. തൂക്ക് മന്ത്രിസഭയ്ക്കും സാധ്യത

Share this news

Leave a Reply

%d bloggers like this: