കൊച്ചി വിമാനത്താളത്തില്‍ റണ്‍വേയിലേക്ക് നീങ്ങിയ വിമാനത്തിന്റെ വാതില്‍ തുറന്നു; സര്‍വീസ് റദ്ദാക്കി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്ന് പറന്നുയരാന്‍ റണ്‍വേയിലേക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രികന്‍ തുറന്നു. തുടര്‍ന്ന് വിമാനം സര്‍വീസ് റദ്ദാക്കി. വാതില്‍ തുറന്നയുടന്‍ തന്നെ പൈലറ്റ് വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് തിരിച്ചു കയറ്റി. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ ഹുബ്ബള്ളിയിലേക്ക് പോകേണ്ട വിമാനമായിരുന്നു ഇത്.

ടാക്സിബേയില്‍ നിന്ന് റണ്‍വേയിലേക്ക് നീങ്ങവേയാണ് ആഷിക് നൗഷാദ് എന്ന യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. വിമാനത്തിലെ സീലിംഗ് ലൈറ്റുകള്‍ അസ്വാഭാവിക രീതിയില്‍ മിന്നിയത് കണ്ട് എന്തോ അപകടം സംഭവിച്ചേക്കും എന്ന ഭയത്തിലാണ് ഇയാള്‍ വാതില് തുറന്നത് എന്നാണ് കരുതുന്നത്.

എമര്‍ജന്‍സി വാതില്‍ തുറന്നാല്‍ അത് അടര്‍ന്ന് മാറി പോകും. അതിനാല്‍ അത് പരിഹരിക്കാതെ വിമാനം പറപ്പിക്കാനാകില്ല. വിമാനം റദ്ദാക്കിയതിനാല്‍ യാത്രികരെ മറ്റു വിമാനങ്ങളില്‍ കയറ്റി യാത്രയാക്കി. 61 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.സി.എ ഉത്തരവിട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: