ക്രിസ്മസ് അലങ്കോലമാക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് യൂറോപ്പില്‍ അക്രമങ്ങള്‍ അഴിച്ചു വിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: സ്മസും, ന്യു ഇയറും അടുത്ത സാഹചര്യത്തില്‍ യുറോപ്പിലൂടെയുള്ള യാത്രയില്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്. യൂറോപ്പില്‍ തീവ്രവാദ ആക്രമണം സജീവമാകാനുള്ള മുന്നൊരുക്കങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഉത്സവ സീസണില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ ആക്രമണ പരമ്പര അഴിച്ചു വിടാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. യുറോപ്പിലാകമാനം കടുത്ത ആക്രമണങ്ങള്‍ നടത്താന്‍ ഐസിസ് ഭീകരര്‍ തയ്യാറെക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇപ്രാവശ്യം ഇതിന് മുമ്പത്തെ ആക്രമണങ്ങളില്‍ നിന്നും വ്യത്യസ്തമായി കടുത്ത രാസായുധ പ്രയോഗത്തിനാണ് ജിഹാദികള്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി നഗരങ്ങളിലെ അണ്ടര്‍ഗ്രൗണ്ട് ട്രെയിനുകളില്‍ ക്ലോറിന്‍ ബോംബ് പൊട്ടിക്കുന്നതടക്കമുള്ള നീക്കങ്ങള്‍ക്കാണ് ഐഎസ് ഭീകരര്‍ കച്ച മുറുക്കുന്നത്. യൂറോപ്പിലാകമാനം സുരക്ഷ ശക്തമാകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

ഇത്തരം ആക്രമണങ്ങളിലൂടെ നൂറ് കണക്കിന് പേരെ ഒറ്റയടിക്ക് വധിക്കാനാണ് ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് ടെറര്‍ ചീഫുമാര്‍ മുന്നറിയിപ്പേകുന്നു. ഐസിസ് ഭീകരനേതാക്കന്‍മാരുടെ ചാറ്റുകള്‍ ചോര്‍ത്തിയതിലൂടെയാണ് ഈ ഞെട്ടിപ്പിക്കുന്ന സത്യം ഇന്റിലജന്‍സ് ഒഫീഷ്യലുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ലണ്ടന്‍ ട്യൂബ് ട്രെയിനുകള്‍ക്ക് പുറമെ രാജ്യത്തെ തന്ത്രപ്രധാനമായ വിവിധ ഇടങ്ങളില്‍ കടുത്ത രാസായുധ പ്രയോഗം നടത്താനാണ് ഇസ്ലാമിക് സ്റ്റേറ്റുകാര്‍ തയ്യാറെടുക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യുകെയിലെ സാലിസ്ബറിയില്‍ വച്ച് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെയും മകള്‍ യൂലിയയെയും വിഷബാധയേല്‍പ്പിച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് കൊണ്ടാണ് ഐസിസുകാര്‍ ഇതേ രീതിയിലുള്ള ആക്രമണത്തിലൂടെ നിരവധി പേരെ വധിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സാലിസ് ബറിയില്‍ വച്ച് നോര്‍വിചോക്ക് നോവിചോക്ക് ആക്രമണം സംഭവിക്കുന്നതിന് മുമ്പ് ഇസ്ലാമിക് ഭീകരര്‍ ഈ വിധത്തിലുള്ള രാസായുധ പ്രയോഗം യൂകെയില്‍ നടത്താന്‍ 25 ശതമാനം സാധ്യതയായിരുന്നു നിലനിന്നിരുന്നതെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് 50 ശതമാനമായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്.

ഈ ഗണത്തിലുള്ള ബോംബുകള്‍ പ്രയോഗിക്കപ്പെടുമ്പോള്‍ തല്‍ഫലമായി ഉണ്ടാകുന്ന രാസബാഷ്പം സമീപത്തുള്ളവരുടെ കണ്ണിലെയും ശ്വാസകോശത്തിലെയും ഫ്ലൂയിഡുകളുമായി ചേരുകയും ആപത്കരമായ ഒരു ഹൈഡ്രോക്ലോറിക് ആസിഡായി രൂപാന്തരപ്പെടുകയും അപകടമുണ്ടാക്കുകയും ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: