ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ പുതിയ വണ്ടിയിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ്

ന്യൂഡല്‍ഹി: എല്ലാ പുതിയ മോട്ടോര്‍വാഹനങ്ങളിലും ഏപ്രില്‍ ഒന്നുമുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്‍.പി.) വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞു. വ്യാജ നമ്പര്‍പ്ലേറ്റുകള്‍ തടയാനാണ് കേന്ദ്രനിര്‍ദേശത്തോടെ മോട്ടോര്‍വാഹനവകുപ്പ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

വാഹനത്തിനുമുന്നിലും പിന്നിലും ഇത്തരം നമ്പര്‍പ്ലേറ്റുകളുണ്ടാവും. അഴിച്ചുമാറ്റാന്‍ ശ്രമിച്ചാല്‍ പൊളിഞ്ഞുപോകുന്നവയാണിവ. അലുമിനിയം നമ്പര്‍ പ്ലേറ്റില്‍ ക്രോമിയംകൊണ്ടുള്ള ഹോളോഗ്രാം പതിപ്പിക്കും. പ്ലേറ്റിന്റെ ഇരുപുറവും ഹോളോഗ്രാമുണ്ടാവും. നമ്പര്‍ പ്ലേറ്റുകളില്‍ ചില സുരക്ഷാസംവിധാനങ്ങളുമുണ്ടാവുമെന്ന് ഗഡ്കരി വ്യക്തമാക്കി.

എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമായി മൂന്നാമതൊരു രജിസ്‌ട്രേഷന്‍ അടയാളംകൂടിയുണ്ടാകും. രജിസ്‌ട്രേഷന്റെ എല്ലാ വിവരങ്ങളുമുള്ള ഹോളോഗ്രാം സ്റ്റിക്കറാണിത്. വിന്‍ഡ്ഷീല്‍ഡിന്റെ ഉള്‍ഭാഗത്താവും ഇത് പതിപ്പിക്കുക. സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുള്ള നിര്‍മാതാക്കളോ വിതരണക്കാരോ രജിസ്‌ട്രേഷന്‍ മാര്‍ക്ക് പതിപ്പിച്ചശേഷം പഴയ വാഹനങ്ങള്‍ക്ക് എച്ച്.എസ്.ആര്‍.പി. വിതരണം ചെയ്യും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: