മഞ്ഞക്കുപ്പായക്കാര്‍ അയര്‍ലണ്ടിലും തുടര്‍ച്ചയായി പ്രക്ഷോപത്തിനിറങ്ങുന്നു

ഡബ്ലിന്‍ : ഫ്രാന്‍സിലെ ആളിപ്പടരുന്ന മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭത്തിന് പിന്നാലെ അയര്‍ലണ്ടിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാവുന്നു. കഴിഞ്ഞ ദിവസം ഡബ്ലിന്‍ നഗരത്തില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും യെല്ലോ ജാക്കറ്റ് ധരിച്ചെത്തുന്ന പ്രക്ഷോഭകാരികള്‍ ഡബ്ലിന്‍ കസ്റ്റം ഹൗസിനു ചുറ്റും ഒരുമിച്ചു കൂടി പ്രതിഷേധിച്ചു. ഐറിഷ് പൗരന്മാരുടെ അവകാശ സംരക്ഷണത്തിനും, പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും, സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിരതയില്ലാത്ത നയങ്ങളെ വിമര്‍ശിച്ചുമാണ് തെറിവിലിറങ്ങിയിരിക്കുന്നത്. ഡബ്ലിന്‍ പോര്‍ട്ട് ടണലില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടി മുദ്രാവാക്യം മുഴക്കി. രാജ്യത്തിന്റെ പലഭാഗത്തായി മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറുന്നുണ്ട്. വെക്‌സ്‌ഫോര്‍ഡ്, ഡോനെഗല്‍, വാട്ടര്‍ഫോര്‍ഡ്, ലെറ്റര്‍കെന്നി, ഗാല്‍വേ, വിക്കലോ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം നടന്നിരുന്നു.

ഫ്രാന്‍സില്‍ ആരംഭിച്ച മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം യുറോപ്പിലാകെ കത്തിപ്പടരുകയാണ്. ഇന്ധന നികുതി കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ നവംബര്‍ 17നാണ് ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രക്ഷോഭക്കാര്‍ സമരം ആരംഭിച്ചത്. പിന്നീട് പല വിഷയങ്ങള്‍ ഉയര്‍ന്നുവന്നു. ഇത് അക്രമാസക്തമാവുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തു. കൂടാതെ 1400ഓളം പേര്‍ക്കണ് പരിക്കേറ്റത്. പലപ്പോഴും സമരക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതം സ്തംഭനാവസ്ഥയിലായി. അടിയന്തരാവസ്ഥയെ കുറിച്ച് പോലും സര്‍ക്കാര്‍ ആലോചിച്ചു. തുടര്‍ന്ന് പലപ്പോഴായി മഞ്ഞക്കുപ്പായക്കാര്‍ തെരുവില്‍ ഇറങ്ങി. യതൊരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ സോഷ്യല്‍ മീഡിയ ആഹ്വാന പ്രകാരം തെരുവിലിറങ്ങിയതാണ് ഇവര്‍.

കുറച്ച് ദിവസം അടങ്ങിയ മഞ്ഞക്കുപ്പായക്കാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നതും കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുന്നതും. അനുവാദമില്ലാതെ പ്രക്ഷോഭം നടത്തുന്നവരെ ശിക്ഷിക്കണമെന്ന നിലപാടാണ് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് സ്വീകരിച്ചിരിക്കുന്നത്. പ്രക്ഷോഭങ്ങള്‍ വിലക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് സര്‍ക്കാര്‍. മുഖംമൂടി ധരിച്ച് തെരുവില്‍ കലാപം ഉണ്ടാക്കുന്നത് അംഗീകരിക്കാനകില്ലെന്ന നിലപാടാണ് പ്രധാനമന്ത്രിക്കുള്ളത്. പ്രക്ഷോഭം രാജ്യത്തെ സാമ്പത്തികമായി വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇവര്‍ നികുതി അടക്കുന്നവരല്ലെന്നും പ്രധനമന്ത്രി പറഞ്ഞു. അടുത്ത പ്രക്ഷോഭം നടക്കുമ്പോള്‍ അത് നേരിടാനായി 80,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

ഇന്നും പാരീസ് നഗരത്തില്‍ ആയിരങ്ങളാണ് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. തുടര്‍ച്ചയായ ഒമ്പതാമത്തെ ആഴ്ചയാണ് ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭമുണ്ടാവുന്നത്. തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു. പാരീസിന് പുറമേ യൂറോപ്പിലെ മറ്റ് നഗരങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി. ഈയാഴ്ച പ്രക്ഷോഭകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍. ഏകദേശം 84,000 പേരാണ് പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് തെരുവുകളിലിറങ്ങിയത്.

Share this news

Leave a Reply

%d bloggers like this: