എച്ച്1ബി വീസക്കാര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്ന തരത്തിലുള്ള പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുമെന്ന് സൂചന.

എച്ച്1ബി വീസക്കാര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. കഴിവു കൂടിയവര്‍ യുഎസില്‍ ജോലിചെയ്യുന്നതു പ്രോത്സാഹിപ്പിക്കാനാണു താത്പര്യമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കാകും നടപടിയുടെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുക. ഐടി അടക്കം കൂടുതല്‍ വൈദഗ്ധ്യം വേണ്ട മേഖലയിലാണ് എച്ച്1ബി വീസ അനുവദിക്കുന്നത്.

അമേരിക്കയിലെ തൊഴിലുകള്‍ അമേരിക്കക്കാര്‍ക്കു തന്നെ നല്കണമെന്ന ട്രംപിന്റെ നയത്തിന്റെ ഭാഗമായി വീസ അനുവദിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈദഗ്ധ്യമുള്ള വിദേശത്തൊഴിലാളികളെ ലഭിക്കാന്‍ എച്ച് 1 ബി വിസാച്ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്ന് നേരത്തേ വൈറ്റ്ഹൗസ് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലെ ഐ.ടി. ജീവനക്കാര്‍ക്കിടയില്‍ എച്ച് 1 ബി വിസയ്ക്ക് ആവശ്യക്കാരേറെയാണ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വര്‍ഷംതോറും ആയിരക്കണക്കിന് തൊഴിലാളികളെയാണ് സാങ്കേതിക വിദ്യാരംഗത്ത് പ്രവര്‍ത്തിക്കുന്ന യു.എസ്. കമ്പനികള്‍ എച്ച് 1 ബി വിസയില്‍ ജോലിക്ക് നിയമിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: