ഡബ്ലിനില്‍ സിറ്റിയില്‍ പാര്‍ക്കിങ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നു; പുതിയ നിരക്കുകള്‍ ജൂലൈ മുതല്‍

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററില്‍ പാര്‍ട്ടിങ് ചാര്‍ജ്ജ് ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍മാര്‍ അംഗീകരിച്ചു. 2008 ന് ശേഷം ആദ്യമായാണ് ഈ മേഖലയില്‍ പാര്‍ക്കിങ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നത്. പാര്‍ക്കിങ് ചാര്‍ജുകള്‍ 10 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. അടുത്ത ജൂലൈ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നേക്കും. അതായത് നഗര മധ്യത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മണിക്കൂറില്‍ 3.20 യൂറോ ഈടാക്കപ്പെടും.

പുതിയ നിരക്കുകള്‍ പ്രകാരം യെല്ലോ സോണില്‍ പാര്‍ക്കിങ്ങിന് മണിക്കൂറില്‍ 2.90 യൂറോയില്‍ നിന്ന് 3.20 ആയി വര്‍ധിക്കും. റെഡ് സോണില്‍ 2.40 യൂറോ എന്നത് 2.70 യൂറോയാകും. അതേസമയം ഗ്രീന്‍ സോണിലെ പാര്‍ക്കിങ് നിരക്കുകള്‍ 1.60 യൂറോ ആയി തന്നെ തുടരും. ഡബ്ലിന്‍ മേയര്‍ നിയല്‍ റിങ് പുതിയ മാറ്റത്തെ സ്വാഗതം ചെയ്തു.

ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനം സിറ്റി കൗണ്‍സിലിന്റേതാണ്. പ്രതിവര്‍ഷം 3 മില്യണ്‍ യൂറോ ഇതിലൂടെ സമാഹരിക്കും. നഗരത്തില്‍ പൊതുവാഹനങ്ങള്‍, സൈക്കിള്‍ സവാരികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് കൗണ്‍സില്‍ അറിയിച്ചു. പാര്‍ക്കിങ് ചാര്‍ജ്ജിലൂടെ ലഭിക്കുന്ന വരുമാനം ഗതാഗത മേഖലയില്‍ പ്രയോജനപ്പെടുത്താനാണ് തീരുമാനം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: