സ്വോര്‍ഡ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ഫെബ്രുവരി 09 ,10 തീയതികളില്‍

സ്വോര്‍ഡ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് എലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ 2019 ഫെബ്രുവരി 08, 09 വെള്ളി ,ശനി തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

2019 ഫെബ്രുവരി 08-?o തിയതി വെള്ളിയാഴ്ച വൈകുന്നേരം 7:00 ന് നോര്‍ത്ത് ഡബ്ലിന്‍, സോര്‍ഡ്‌സിലെ ചര്‍ച്ച് റോഡില്‍ ഉള്ള സെ.കൊളംബസ് ദൈവാലയത്തില്‍ കൊടി ഉയര്‍ത്തല്‍ തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും 8.00 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതും 09 ?o തിയതി ശനിയഴ്ച രാവിലെ 10:00 ന് പ്രഭാതനമസ്‌കാരവും10:45 ന് ഇടവക മെത്രാപോലീത്ത അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും, പെരുന്നാള്‍ സന്ദേശവും തുടര്‍ന്ന് പിതാക്കന്മാരുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ, എന്നിവ ഉണ്ടായിരിക്കും

പരിശുദ്ധ പിതാവിന്റെ ഓര്‍മ്മ പെരുനാളിലും വി.കുര്‍ബാനയിലും വന്നു സംബന്ധിച്ചു അനുഗ്രഹിതരാകുവാന്‍ സ്വോര്ട്‌സിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളേയും കര്‍തൃനാമത്തില്‍ ക്ഷണികുന്നതായി പള്ളി വികാരി റെവ . ഫാ. ജോബിമോന്‍ സ്‌കറിയാ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

St.Ignatius Elias III JSOC Swords
Worship @ St.Columba’s Church
Church Road, Swords
Co.Dublin.
Email: jacobitechurchswords@gmail.com
Web: www.jacobitechurchswords.com

Share this news

Leave a Reply

%d bloggers like this: