ശക്തമായ സമര പരിപാടികളുമായി സൈക്കാട്രിക് നേഴ്സുമാരും; ഓവര്‍ ടൈം ഡ്യൂട്ടിയില്‍ നിന്ന് വിട്ടു നില്‍ക്കും

ഡബ്ലിന്‍: രാജ്യത്തെ നേഴ്സുമാരും മിഡൈ്വഫുമാരും പണിമുടക്ക് നടത്തുന്നതിന് പിന്നാലെ അയര്‍ലണ്ടിലെ സൈക്കാട്രിക് നേഴ്‌സുമാരും സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. സുരക്ഷിതമല്ലാത്ത സ്റ്റാഫിംഗ് ലെവല്‍ ക്രമപ്പെടുത്താനും, വേതന വര്‍ധനവ് നടപ്പില്‍ വരുത്തുക, അടിയന്തര റിക്രൂട്ട്മെന്റ്, ജീവനക്കാരെ നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് മുതല്‍ പുതിയ പ്രക്ഷോപ പരിപാടികളിലേക്ക് നീങ്ങുകയാണെന്ന് സൈക്കാട്രിക് നഴ്സസ് അസോസിയേഷന്‍ (PNA) അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ സമയങ്ങളിലെ ഓവര്‍ ടൈം ഡ്യൂട്ടിയില്‍ നിന്ന് വിട്ടു നിന്ന് പ്രതിഷേധിച്ച PNA അംഗങ്ങള്‍ ഇന്നും നാളെയും പണിമുടക്കിന്റെ ഭാഗമായി രാത്രിയിലും ഓവര്‍ ടൈം ജോലി ചെയ്യില്ലെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യമൊട്ടാകെ 6,000 ത്തോളം നേഴ്‌സുമാര്‍ PNA യില്‍ അംഗങ്ങളാണ്.

പണിമുടക്ക് നടത്തുന്നതില്‍ അംഗങ്ങളുടെ അഭിപ്രായമറിയാന്‍ ഡിസംബറില്‍ നടത്തിയ ബാലറ്റ് വോട്ടെടുപ്പില്‍ 95 ശതമാനം നേഴുമാരും സമരത്തെ അനുകൂലിച്ചിരുന്നു. ജീവനക്കാരുടെ അഭാവത്തിലും, ശമ്പള വര്‍ധനവിനും സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രധിഷേധിച്ച് നടത്തുന്ന പണിമുടക്കില്‍ ജനുവരി 31, ഫെബ്രുവരി 1,5 തീയതികളില്‍ അധിക സമയ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഫെബ്രുവരി 6,7 തിയതികളിലും ഫെബ്രുവരി 12, 13, 14 ദിവസങ്ങളിലും INMO നടത്തുന്ന പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അധിക സമയ ജോലികള്‍ ചെയ്യാതെ പ്രതിഷേധിക്കാനാണ് തീരുമാനം.

ആവശ്യത്തിന് നേഴ്സുമാരില്ലാതെ സൈക്കാട്രിക് യൂണിറ്റുകളിലെ പ്രതിഹാസന്ധി ഓരോ മാസവും വര്‍ധിച്ചുകൊണ്ടിരികയാണെന്ന് PNA ജനറല്‍ സെക്രട്ടറി പീറ്റര്‍ ഹ്യൂഗ്സ് വ്യക്തമാക്കുന്നു. നവംബര്‍ 2017 മുതല്‍ സെപ്റ്റംബര്‍ 2018 വരെ രാജ്യത്തെ സൈക്കാട്രിക് നേഴ്‌സുമാരുടെ ഒഴിവുകള്‍ 40 ശതമാനം വര്‍ധിച്ചിട്ടുണ്ട്. രോഗികളുടെ സുരക്ഷയ്ക്കൊപ്പം സ്വന്തം ആരോഗ്യത്തെക്കുറിച്ചും അവര്‍ ആശങ്കാകുലരാണ്. വലിയ ജോലി ഭാരമാണ് തങ്ങളുടെ അംഗങ്ങള്‍ അനുഭവിക്കുന്നത്. അവരെ സംരക്ഷിക്കുകയും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കേണ്ടതിന്റെയും ബാധ്യത HSE യ്ക്ക് ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സൈക്കാട്രിക് നഴ്‌സുമാര്‍ ആയതിനാല്‍ തന്നെ തങ്ങള്‍ വളരെയധികം അവഗണന നേരിടേണ്ടി വരുന്നു എന്ന പരാതിയും ഇവര്‍ക്കുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: