പാസ്‌വേഡ് കൈമാറാതെ സിഇഒ മരിച്ചു; പതിനായിരം കോടി മൂല്യം വരുന്ന ക്രിപ്‌റ്റോ കറന്‍സി കൈമാറാനാവാതെ അധികൃതർ

ഒട്ടാവേ: കോടികള്‍ മൂല്യംവരുന്ന ക്രിപ്‌റ്റോ കറന്‍സി സൂക്ഷിച്ചിരിക്കുന്ന അക്കൗണ്ടിന്റെ പാസ്‌വേഡ് കൈമാറാതെ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചിന്റെ സിഇഒ അന്തരിച്ചു. ഇതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് എക്‌സ്‌ചേഞ്ച്. കാനഡയിലാണ് സംഭവം. 10000 കോടി ഡോളറോളം മൂല്യം വരുന്ന ക്രിപ്‌റ്റോ കറന്‍സി സൂക്ഷിച്ചിരിക്കുന്ന അക്കൗണ്ടാണ് പാസ്‌വേഡ് കൈമാറാതെ ചോദ്യചിഹ്നമായത്. ഇതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്ന കമ്പനിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇടപാടുകാര്‍ പണം ആവശ്യപ്പെട്ട് പ്രശ്‌നം ഉണ്ടാക്കാനുളള സാധ്യത മുന്നില്‍ കണ്ടാണ് കമ്പനി സംരക്ഷണം തേടി കോടതിയെ സമീപിച്ചത്.

ക്രിപ്‌റ്റോ കറന്‍സി ശേഖരം കണ്ടെത്താനുളള ശ്രമം ആഴ്ചകളോളം തുടര്‍ന്നുവെങ്കിലും അതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലായെന്ന് ക്വാഡ്രിഗാ സിഎക്‌സ് കമ്പനി പ്രസ്താവനയില്‍ പറയുന്നു. കമ്പനിയുടെ സിഇഒ ജെറാള്‍ഡ് കോട്ടണിന്റെ ആക്‌സ്മികമായ മരണമാണ് കമ്പനിയെ കടക്കെണിയിലേക്ക് തളളിവിട്ടത്. ഇപ്പോള്‍ എക്‌സ്‌ചേഞ്ചില്‍ ഇടപാടുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഡിസംബര്‍ ഒന്‍പതിനാണ് കോട്ടണ്‍ അന്തരിച്ചത്. 30 വയസ്സായിരുന്നു. ക്രിപ്‌റ്റോ കറന്‍സി സൂക്ഷിച്ചിരിക്കുന്ന അക്കൗണ്ട് കണ്ടെത്താന്‍ കംമ്പ്യൂട്ടറില്‍ പരിശോധന നടത്തിയെങ്കിലും വിജയിച്ചില്ല. ഏകദേശം ഒരുലക്ഷത്തിലധികം ഇടപാടുകാരുടെ ക്രിപ്‌റ്റോ കറന്‍സിയാണ് അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് കോട്ടണിന്റെ ഭാര്യ റോബര്‍ട്‌സണ്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: