കേരളത്തിന്റെ സ്വന്തം ‘കെപി – ബോട്ട് റോബോട്ട്’: ഇന്ത്യയുടെ ആദ്യ പൊലീസ് റോബോട്ട്

പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം. കേരളത്തിലൂടെ, റോബോട്ടുകളെ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാമത്തെ രാജ്യമായി മാറി. പൊലീസ് നവീകരണത്തിന് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കുന്ന ശ്രദ്ധേയമായ ചുവടുവെപ്പാണ് കെപി – ബോട്ട് റോബോട്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു.

പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ റോബോട്ടിനാണ് ഇനി ചുമതല. പൊലീസ് ആസ്ഥാനത്ത് എത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാണിത്. ഓഫീസില്‍ എത്തുന്നവര്‍ക്ക് എവിടെ എത്തണം എന്ന് കൃത്യമായി വഴികാട്ടാന്‍ റോബോട്ടിന് കഴിയും. ഓഫീസിലെ നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിക്കാനും ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കാനുള്ള സമയം അനുവദിച്ചു നല്‍കാനും കഴിയുമെന്നതും റോബോട്ടിന്റെ പ്രത്യകതയാണ്.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ഈ നൂതനസംരംഭത്തിന് തുടക്കമാകുന്നത്. കേരള പോലീസ് സൈബര്‍ഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് ആണ് കെപി-ബോട്ട് വികസിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ മെറ്റല്‍ ഡിറ്റക്റ്റര്‍, തെര്‍മല്‍ ഇമേജിങ്, ഗ്യാസ് സെന്‍സറിംഗ് തുടങ്ങിയ ഘടിപ്പിച്ച് റോബോട്ടിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പദ്ധതി ഉണ്ട്.

Share this news

Leave a Reply

%d bloggers like this: