കുട്ടികളില്‍ ആവേശം നിറച്ച് ഇന്‍സ്പിരേഷന്‍ 2019 ഗാല്‍വേ.

ഗാല്‍വേ: ജി.ഐ.സി.സി-യുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തിയ ഡ്രോയിങ് ആന്‍ഡ് കളറിംഗ് മത്സരം കുട്ടികള്‍ക്ക് ആവേശത്തിന്റെയും മാതാപിതാക്കള്‍ക്ക് ആകാംഷയുടെയും നിമിഷങ്ങള്‍ക് നല്‍കി. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നാല്പതില്പരം കുട്ടികള്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജി.ഐ.സി.സി പ്രസിഡന്റ് വിതരണം ചെയ്തു.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. പരിപാടിയുടെ വിജയത്തിക്കാനായി സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് കുട്ടികളെ തയ്യാറാക്കിയ മാതാപിതാക്കള്‍ക്കും ജി.ഐ.സി.സി ഭാരവാഹികള്‍ നന്ദി അറിയിച്ചു.

കുറ്റിയാകളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ നിലനിര്‍ത്തുന്നതിനായി തങ്ങളുടെ വിലയേറിയ സമയം ചിലവഴിച്ച ജഡ്ജസിന് ജി.ഐ.സി.സി യുടെ പേരിലും കുട്ടികളുടെ പേരിലും മാതാപിതാക്കളുടെ പേരിലും പ്രത്യേകം നന്ദി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: