യോനോ ആപ്പ് ഉണ്ടെങ്കില്‍ എ.ടി.എം കാര്‍ഡ് ഇല്ലാതെ തന്നെ പണം പിന്‍വലിക്കാം; നൂതന സേവനവുമായി എസ്.ബി.ഐ

ന്യൂഡല്‍ഹി: ഫോണില്‍ യോനോ ആപ്പ് ഉണ്ടെങ്കില്‍ ഇനി എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. എസ്ബിഐ ആണ് ഈ സേവനം ലഭ്യമാക്കുന്നത്. ഈ സേവനം ലഭ്യമാകുന്നതിന് ഫോണില്‍ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷന്‍ വേണം.

യോനോ ആപ്പില്‍ ക്യഷ് വിഡ്രോവല്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആറ് അക്ക ഒടിപി ലഭിക്കും. അരമണിക്കൂര്‍ വരെയാണ് ഈ ഒടിപി ഉപയോഗിക്കാന്‍ കഴിയുന്നത്. എസ്ബിഐ എടിഎമ്മില്‍ എത്തിയ ശേഷം യോനോ പിന്‍ നമ്പറും ഈ ഒടിപിയും എന്റര്‍ ചെയ്ത് പണം പിന്‍വലിക്കാവുന്നതാണ്.

നിലവില്‍ 16,500 എടിഎമ്മുകളില്‍ മാത്രമേ സേവനം ലഭ്യമാക്കിയിട്ടുള്ളു. അടുത്ത 3-4 മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 60,000 എടിഎമ്മുകളില്‍ സേവനം ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ രജ്നീഷ് കുമാര്‍ പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ എടിഎമ്മുകളിലും സേവനം ലഭ്യമാക്കും.

ഒരു ഡിവൈസില്‍ മാത്രമേ നിലവില്‍ സേവനം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളു. സുരക്ഷയുടെ ഭാഗമായാണ് ഈ നിയന്ത്രണം. മാത്രമല്ല ആറ് അക്ക ഒടിപി നല്‍കുന്നതും സെക്യൂരിറ്റിയുടെ ഭാഗമായാണ്. ഇത്തരം ട്രാന്‍സാക്ഷനിലൂടെ 10,000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. ഇത്തരം രണ്ട് ട്രാന്‍സാക്ഷന്‍ മാത്രമേ ഒരു ദിവസം സാധിക്കുകയുള്ളു.

ഡികെ

Share this news

Leave a Reply

%d bloggers like this: