ആഫ്രിക്കയില്‍ നാശം വിതച്ച് ഇഡാ ചുഴലിക്കാറ്റ്; വിവിധ രാജ്യങ്ങളിലായി 150 മരണം

ദക്ഷിണാഫ്രിക്ക: ഇഡാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും പേമാരിയിലും നൂറ്റമ്പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സിംബാവെ, മൊസാംബിക്, മലായ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി പതിനഞ്ച് ലക്ഷത്തിലധികം പേരെ ചുഴലിക്കാറ്റ് ബാധിച്ചു. സിംബാവെയില്‍ 64 പേരും മൊസാംബിക്കിയില്‍ 48 പേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഇന്തോനേഷ്യയിലെ കിഴക്കന്‍ പാപ്പുവയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 20 ലേറെ പേരും മരിച്ചു.

ചുഴലിക്കാറ്റില്‍ റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും വൈദ്യുതി ടെലിഫോണ്‍ ബന്ധം താറുമാറായി. അനേകം പേര്‍ക്ക് വീടും നഷ്ടമായി. വീടിനുള്ളിലും വിവിധ സ്ഥലങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: