വയനാട്ടില്‍ കോണ്‍ഗ്രസ്സ് ഇടതുപക്ഷ പോരാട്ടം മുന്നേറുന്നു

വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പ് വരുത്തിയതോടെ കേരളത്തില്‍ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് ഇടതുപക്ഷങ്ങള്‍ തമ്മില്‍ വെറും വാശിയും ശക്തമാകുന്നു. കോണ്‍ഗ്രസിന് മേല്‍ക്കോയ്മയുള്ള വയനാട്ടില്‍ രാഹുലിനെ നിര്‍ത്തി, കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവന്‍ കോണ്‍ഗ്രസ്സ് തരംഗം ഇറക്കിവിടാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. വയനാട്ടില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വയനാട്ടിലെ കോണ്‍ഗ്രസ് സാരഥിയായി രാഹുല്‍ എത്തുമെന്ന വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്.

വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിക്കപ്പെട്ട പി.പി സുനീറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തിറങ്ങിയിരുന്നു. പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനാവില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് നേതാക്കള്‍. ദേശീയ നേതാവിനൊപ്പം അതെ പ്രാധാന്യമര്‍ഹിക്കുന്ന എതിരാളിയെ നിര്‍ത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഇടതുപക്ഷം തള്ളിക്കളഞ്ഞു. അത്തരമൊരു കീഴ്വഴക്കം തുടരാനാവില്ലെന്ന് പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: