രാഹുല്‍ ഈസ് ഔര്‍ ലീഡര്‍ ആല്‍ബം റീലീസായി

ഡബ്ലിന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലണ്ട് (ഐ.ഓ.സീ), ഓ.ഐ.സീ.സീ അയര്‍ലണ്ടിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച ‘കോണ്‍ഗ്രസ് ഈസ് ഔര്‍ ഫ്യൂച്ചര്‍, രാഹുല്‍ ഈസ് ഔര്‍ ലീഡര്‍’ എന്ന ആല്‍ബം റിലീസായതായി പ്രസിഡന്റ് എം എം ലിങ്ക് വിന്‍സ്റ്റര്‍, സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍, പി എം ജോര്‍ജുകുട്ടി, റോണി കുരിശിങ്കല്‍ പറമ്പില്‍, പ്രശാന്ത് മാത്യു,ബാബു ജോസഫ് എന്നിവര്‍ അറിയിച്ചു. ലോക ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞ ഈ ആല്‍ബത്തിന്റെ സംവിധാനവും, രചനയും, കൊറിയോഗ്രഫിയും നിര്‍വ്വഹിച്ചിരിക്കുന്നത് ഐ ഓ സീ യുടെ കലാ വിഭാഗം കോ ഓര്‍ഡിനേറ്ററും, രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് നിയോജക മണ്ഡലത്തിലെ കെ സ് യൂ നേതാവും, കലാകാരനും, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി പരീക്ഷയില്‍ ഒന്നാം റാങ്കുകാരനുമായ ഡീനോ ജേക്കബാണ്.

ഈ ആല്‍ബത്തിലെ പ്രധാന ഗായിക ആയിരിക്കുനന്നത് അയര്‍ലണ്ടില്‍ അറിയപ്പെടുന്ന, നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള നിധി സജേഷ് ആണ്. കൂടെ പാടിയിരിക്കുന്നത് എന്നിസ് മാര്‍ട്ടിന്‍, ദിയ ചാക്കോ, ആഞ്ജലീന ജിബി, ശ്രുതി മുളവരിക്കല്‍ എന്നിവരാണ്. ഛായാഗ്രഹണവും, എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ ഗീവര്‍ഗീസ് ജോര്‍ജും, വോയിസ് റെക്കോര്‍ഡിങ് ശ്യാം ഈസാദും, ഈണം നല്‍കിയിരിക്കുന്നത് ജിംസണ്‍ ജെയിംസുമാണ്. അഭിനയിക്കുന്നവര്‍ നരീന്ദര്‍ ഗ്രവാള്‍,എന്നിസ് മാര്‍ട്ടിന്‍,ദിയ ചാക്കോ, ആഞ്ജലീന ജിബി, ശ്രുതി മുളവരിക്കല്‍ എന്നിവരാണ്.


Share this news

Leave a Reply

%d bloggers like this: