ഇലക്ട്രിക് അയര്‍ലന്‍ഡ് ഗ്യാസ്-വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു.

ഡബ്ലിന്‍ ഇലക്ട്രിക് അയര്‍ലണ്ടിന്റെ ഗ്യാസ്-വൈദ്യുതി ബില്ലുകള്‍ വര്‍ധിപ്പിച്ചു. ഗ്യാസ്-വൈദ്യുതി നിരക്കുകള്‍ 4 ശതമാനം വര്‍ധിപ്പിച്ച് ബില്ലില്‍ 30 യൂറോയുടെ അധിക വര്‍ദ്ധനവ് ഉണ്ടാവും. ഏപ്രില്‍ 1 മുതല്‍ നിരക്ക് വര്‍ദ്ധനവ് നിലവില്‍ വന്നു. രാജ്യത്തെ പ്രമുഖ ഊര്‍ജ്ജ കമ്പനികള്‍ എല്ലാം പുതിയ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു.

ഇലക്ട്രിക് അയര്‍ലണ്ടിന്റെ നിരക്ക് വര്‍ദ്ധനവ് 10 ലക്ഷത്തോളം ആളുകളെ ബാധിക്കും. കുറഞ്ഞ വൈദ്യുതി യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഊര്‍ജ്ജ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് ഇലക്ട്രിക് അയര്‍ലന്‍ഡ് വക്താവ് ഡാരാ കാസിനി അഭിപ്രായപ്പെട്ടു. ഊര്‍ജ്ജ ഉത്പാദനത്തില്‍ ചെലവ് വര്‍ധിച്ചതിനാല്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ കമ്പനികള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന് കാസിനി വ്യക്തമാക്കി.

ഡികെ

Share this news

Leave a Reply

%d bloggers like this: