കോണ്‍ഗ്രസ് അനുകൂലമായ 687 വ്യാജ അകൗണ്ടുകള്‍ നീക്കം ചെയ്ത് ഫെയ്സ്ബുക്ക്…

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധമുള്ള 687 ഫേസ്ബുക്ക് പേജുകള്‍ അധികൃതര്‍ നീക്കം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ വ്യാപക പ്രചാരണങ്ങളും വിമര്‍ശനങ്ങളും നടത്തിയ പേജുകളാണ് നീക്കിയത്. കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധമുള്ളവരായിരുന്നു ഈ പേജുകള്‍ നിയന്ത്രിച്ചിരുന്നത്.

വ്യാജ അക്കൗണ്ടുകളായിരുന്നു ഇവയെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. റദ്ദാക്കിയ പേജുകളിലെ, ബിജെപിയെ വിമര്‍ശിച്ചുകൊണ്ടുള്ള ചില ഫേസ്ബുക്ക് പോസ്റ്റുകളുടെ ചിത്രങ്ങളും അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്. വിശ്വസനീയമല്ലാത്ത തരത്തില്‍ ഇടപെടുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്ത 800ലേറെ പേജുകളും ഇന്‍സ്റ്റാഗ്രാം അകൗണ്ടുകളുമാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് നയങ്ങള്‍ മറികടന്നതിനാലും വിശ്വസനീയത ഇല്ലാത്ത ഉള്ളടക്കങ്ങളുള്ള മെസേജുകള്‍ കൈകാര്യം ചെയ്യുന്നതിനാലുമാണ് ഇത്തരത്തില്‍ ഒരു നടപടിയെന്ന് ഫെയ്‌സ്ബുക്ക് സൈബര്‍ സെക്യൂരിറ്റി പോളിസി തലവന്‍ നഥാനിയേല്‍ ഗ്ലെയ്ച്ചര്‍ പറഞ്ഞു. അതേസമയം, മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഫെയ്‌സ്ബുക്ക് നയങ്ങള്‍ മറികടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് അന്വേഷണം നടക്കുകയാണെന്ന് ഗ്ലെയ്ച്ചര്‍ പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വ്യാജപേജുകള്‍ നീക്കം ചെയ്യുന്നത് ഫെയ്‌സ്ബുക്ക് ദുരുപയോഗം തടയുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തല്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: