സുക്കര്‍ബര്‍ഗ് ഡബ്ലിനിലെ ഗൂഗിള്‍ ആസ്ഥാനത്ത്

ഡബ്ലിന്‍: യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഡബ്‌ളിനിലെത്തി. ഗൂഗിള്‍ ആസ്ഥാനത്ത് അയര്‍ലണ്ടിലെ വിവര സാങ്കേതിക വകുപ്പിലെ ഉന്നത വൃത്തങ്ങളുടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചര്‍ച്ച നടത്തും. വ്യാജ വാര്‍ത്താ നിയന്ത്രണം, ഡേറ്റ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചാ വിഷയമാകും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളുടെ നിയന്ത്രണം, രാഷ്ട്രമായ പരസ്യങ്ങള്‍ നിയന്ത്രിക്കുക, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കല്‍ തുടങ്ങി ഫേസ്ബുക് ഉപയോക്താക്കളുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ കഴിയുമെന്ന് ഗൂഗിള്‍ സി.ഇ.ഓ ഐറിഷ് വിവര സാങ്കേതിക വിഭാഗം അധികൃതര്‍ക്ക് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ഡേറ്റ സംരക്ഷണം കൂടാതെ സൈബര്‍ സുരക്ഷിതത്വവും ഉറപ്പ് നല്‍കണമെന്ന ആവശ്യം അയര്‍ലന്‍ഡ് ഫേസ്ബുക്കിനെ അറിയിച്ചിരുന്നു.

യൂറോപ്യന്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ക്ക് ഫേസ്ബുക് തുടക്കമിട്ടിരുന്നു. യൂറോപ്പിലെ ഫേസ്ബുക്കിന്റെ ആസ്ഥാനമാണ് ഡബ്ലിന്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: