ഐറിഷ് റോഡുകളില്‍ 50 പുതിയ ഹൈ പവര്‍ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സജ്ജമാവുന്നു…പെട്രോള്‍ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളെ നീക്കം ചെയ്യാന്‍ തയ്യാറെടുത്ത് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.

ഡബ്ലിന്‍: പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടില്‍ഹൈ പവര്‍ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു. ഒരേ സമയം 10 വാഹനങ്ങള്‍ക്ക് വരെ ചാര്‍ജ്ജിങ് ചെയ്യാവുന്ന സ്റ്റേഷനുകള്‍ 50 എണ്ണമായി ഉയര്‍ത്തും. തിരക്കേറിയ ഹൈവേകളില്‍ ചാര്‍ജ്ജിങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചേക്കും.

ഇ.എസ്.പിയും, ദേശീയ ഗതാഗത വകുപ്പും സംയുക്തമായി ആരംഭിക്കുന്ന ഇലക്ട്രിക് ചാര്‍ജ്ജ് സ്റ്റേഷന്‍ പദ്ധതിക്ക് 20 മില്യണ്‍ യൂറോ ആണ് ചെലവ് പ്രതീക്ഷിക്കുനന്ത്. 6 മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കത്തക്ക ചാര്‍ജ്ജിങ് ഈ ഹൈ പവര്‍ ചാര്‍ജ്ജിങ്ങിലൂടെ സാധ്യമാകും. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ ഗതാഗത മേഖല 20 ശതമാനം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കണ്ടുതുടങ്ങിയതോടെ യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. വരും വര്‍ഷങ്ങളില്‍ പെട്രോള്‍ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളെ ഐറിഷ് റോഡുകളില്‍ നിന്നും ഒഴിവാകുമെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിരുന്നു.

ഇലക്ട്രിക്ക് വാഹനങ്ങള്‍ വ്യാപകമാകുന്നതോടെ രാജ്യത്ത് വൈദ്യുതി നിരക്കുകള്‍ കുത്തനെ കൂടുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വരും വര്‍ഷങ്ങളില്‍ കാറ്റ്, സൗരോര്‍ജ്ജം തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേക്ക് അയര്‍ലന്‍ഡ് ചുവടുമാറ്റം നടത്താന്‍ തയ്യാറെടുക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: