വോട്ടിങ്ങ് മെഷീനെതിരെ ആരോപണവുമായി വോട്ടര്‍; ആനയില്‍ കുത്തുമ്പോള്‍ താമര തെളിയുന്നു

20 സംസ്ഥാനങ്ങളിലെ 91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ക്കെതിരെ ആരോപണവുമായി ഉത്തര്‍ പ്രദേശിലെ വോട്ടര്‍മാര്‍. ബിജിനോര്‍ മണ്ഡലത്തിലെ ഒരു വോട്ടറാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ബിഎസ്പിക്ക് വോട്ടുകള്‍ ചെയ്യുമ്പോള്‍ പതിയുന്നത് താമര ചിഹ്നത്തിലാണെന്നും ചിലരുടെ ആരോപണം. ബിഎസിപിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ തെളിയുന്നത് ബിജെപി ചിഹ്നത്തിന് നേരയുള്ള ലൈറ്റാണെന്നാണ് വെളിപ്പെടുത്തല്‍.

വോട്ടറുടെ ആരോപണം ഉള്‍പ്പെടന്ന വീഡിയോ ക്ലിപ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയാണ് ട്വീറ്റ് ചെയ്തത്. ഇതിന്റെ നിജസ്ഥിതി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. അതേസമയം, പരാതിയുമായി മറ്റ് വോട്ടര്‍മാരും രംഗത്തെത്തിയതതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ആരോപണം ഉയര്‍ന്നിട്ടും ഇവിഎം മാറ്റാനോ വിഷയം പരിശോധിക്കാനോ അധികൃതര്‍ തയ്യാറായില്ലെന്നും വോട്ടര്‍മാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങളുടെ നിജസ്ഥിതി വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Share this news

Leave a Reply

%d bloggers like this: