യൂറോപ്യന്‍ രാജ്യങ്ങളില്‍ വിനോദ സഞ്ചാരത്തിന് തയ്യാറെടുക്കുന്നവര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം

ഡബ്ലിന്‍ : രാജ്യത്തിനകത്തും , പുറത്തും, വിനോദ സഞ്ചാരത്തിന് തയ്യാറെടുക്കുന്നവര്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ഐറിഷ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. ഐറിഷ് വിദേശകാര്യ മന്ത്രാലയമാണ് ഇത്തരമൊരു അറിയിപ്പ് പുറത്ത് വിട്ടത്. ഈ വര്‍ഷത്തെ ടൂറിസം വകുപ്പിന്റെ സര്‍വ്വേ അനുസരിച്ച് അയര്‍ലണ്ടിന് പുറത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഐറിഷുകാര്‍ എത്തുക സ്‌പെയിനില്‍ ആയിരിക്കും.

ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകളുടെ അവസാന കേന്ദ്രങ്ങളും ഇല്ലാതായതോടെ ഭീതി ഒഴിഞ്ഞെങ്കിലും സീസണില്‍ വിനോദ സഞ്ചാരികള്‍ രാജ്യത്തിന് അകത്തും, പുറത്തും അതീവ ജാഗ്രത പാലിക്കാന്‍ പോലീസ് -ഇന്റലിജന്‍സ് വകുപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഐറിഷ് വിദേശകാര്യ മന്ത്രാലയം മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ എത്തുന്നവര്‍ അതാത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുറത്ത് വിടുന്ന സുരക്ഷാ അറിയിപ്പുകള്‍ പാലിക്കാനും നിര്‍ദേശമുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: