ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ ആദ്യപരീക്ഷണ പറക്കല്‍ കാലിഫോര്‍ണിയയില്‍ വിജയകരമായി നടത്തി; പോള്‍ അലന് ഇത് സ്വപ്ന സാക്ഷാത്കാരം…

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ അമേരികകയിലെ കാലിഫോര്‍ണിയയില്‍ ഏപ്രില്‍ 12 ശനിയാഴ്ച വിജയകരമായി നടത്തി. സ്ട്രാറ്റോ ലോഞ്ച് കമ്പനി നിര്‍മ്മിച്ച അമേരിക്കന്‍ ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വിസ്ത്രീരണമുള്ള ആറ് എന്‍ജിന്‍ വിമാനത്തിന് രണ്ടു ഫ്യുസലേജ് (ബോഡി) ഉണ്ട്. വിമാനത്തിന്റെ നീളം 238 അടിയും ചിറകുകള്‍ക്കിടെ 385 അടി വീതിയും ഉണ്ട്.

കാലിഫോര്‍ണിയയിലെ മോഹാവേ എയര്‍ ആന്‍ഡ് സ്‌പേസ് സ്‌പോര്‍ട്ടില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് കൂറ്റന്‍ വിമാനം പറന്നുയര്‍ന്നത്. 17,000 അടി വരെ ഉയരത്തില്‍ വിമാനം രണ്ടര മണിക്കൂര്‍ ആകാശത്ത് പറന്നത് മണിക്കൂറില്‍ 302 കിലോമീറ്റര്‍ വേഗത്തിലാണ്. തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്തിന്റെ ആദ്യ പറക്കല്‍ കാണാന്‍ നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നത്.

ഈ വിമാനത്തിന് ഒരേ സമയം മൂന്ന് റോക്കറ്റുകള്‍ വഹിച്ചു പറക്കാനാവും. റോക്കറ്റുകള്‍ ആകാശത്ത് വിക്ഷേപിക്കാനും സാധിക്കും. കൂടുതല്‍ പേര്‍ക്ക് യാത്ര സൗകര്യം ഒരുക്കുന്നതിനും ചരക്കു ഗതാഗതം വര്‍ധിപ്പിക്കുന്നതിനുമായി വലുപ്പമേറിയ വിമാനം എന്ന മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ പോള്‍ അലന്റെ സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. എന്നാല്‍ വിമാനം പറക്കുന്നത് കാണാന്‍ പോള്‍ അലന് ഭാഗ്യമുണ്ടായില്ല. കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹം അന്തരിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ വിമാനം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് 2011-ല്‍ ആണ് അലന് സ്ട്രാറ്റോ ലോഞ്ച് കമ്പനി രൂപവത്കരിച്ചത്. ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള കമ്പനിയായാണ് തുടക്കം. അലന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആന്തരിച്ചതോടെ കമ്പനിയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അതിനിടെയിലാണ് പുതിയ വഴിത്തിരിവ് ലോകത്തെ അറിയിച്ച് സ്ട്രാറ്റോ ലോഞ്ച് മുന്നോട്ട് വന്നത്.

28 ചക്രങ്ങള്‍ രണ്ട് പുറംചട്ട ആറ് 747 ജെറ്റ് എന്‍ജിനുകള്‍ എന്നിവയുള്ള വിമാനത്തിന്റെ ചിറകുകളുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ അമേരിക്കന്‍ ഫുട്ബോള്‍ ഗ്രൗന്‍ഡിന്റെ നീളമുണ്ട്. ബഹിരാകാശ ഗവേഷണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പെന്റഗണ്‍ വിമാനത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലെ ഉപഗ്രഹ വിക്ഷേപങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ വിമാനം സഹായിക്കും. മറ്റു വിമാനങ്ങളുടേത് പോലെ റണ്‍വേ മാത്രമാകും ഇവക്ക് ആവശ്യം. സ്‌കേല്‍ഡ് കൊമ്പൊസൈറ്റ്‌സ് എന്ന എന്‍ജിനീയറിങ് കമ്പനിയാണ് വിമാനം രൂപകല്‍പന ചെയ്തത്.

Share this news

Leave a Reply

%d bloggers like this: