സിനിമ സ്റ്റൈലില്‍ സെറ്റിട്ട് കല്യാണ ഫോട്ടോ ഷൂട്ടിനിടെ തോണി മറിഞ്ഞ് വരനും വധുവും പുഴയില്‍ വീണു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍…

കൊതുമ്പ് വള്ളത്തില്‍ ഇരുന്ന് തലയില്‍ വാഴയിലയും ചൂടിയുള്ള ഫോട്ടോഷൂട്ടിനിടെയാണ് വള്ളം മറിഞ്ഞ് വരനും വധുവും വെള്ളത്തിലായത്. സിനിമ സ്റ്റൈലില്‍ സെറ്റിട്ട് കല്ല്യാണ ഫോട്ടോ പിടിക്കലിനിടെ വള്ളം മറിഞ്ഞ് ദമ്പതികള്‍ പുഴയില്‍ വീഴുകയായിരുന്നു; പിന്നെ കൂട്ട പൊട്ടിച്ചിരിയും;

വിവാഹ തിയ്യതി അറിയിക്കാനായുള്ള ഫോട്ടോ ഷൂട്ടിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. മെയ് ആറിന് ടിജിന്റേയും ശില്‍പ്പയുടേയും കല്യാണമാണ്. വിവാഹ തിയ്യതി അറിയിക്കാനുള്ള ഫോട്ടോഗ്രഫിയാണ് ഇവിടെ നടക്കുന്നത്. വെള്ളത്തിന് നടുവില്‍, ഇരുവരും തോണിയിലിരിക്കുകയാണ്. മഴയുടെ ഇഫക്ട് കിട്ടാനായി ചുറ്റിനുമുള്ളവര്‍ നാലുപാടുനിന്നും വെള്ളം തളിക്കുന്നുമുണ്ട്. വാഴയില തലയില്‍ പിടിച്ചിരുന്ന പരസ്പരം ചുംബിക്കുന്നതിന്റെ ഷോട്ട് എടുക്കുന്നതിനിടയിലാണ് വള്ളം മറിഞ്ഞ് ഇരുവരും വെള്ളത്തിലേക്ക് വീഴുന്നത്.

മുമ്പും ഇത്തരത്തിലെ വ്യത്യസ്തമായ പല കല്യാണ ഫോട്ടോ പിടിക്കലുകളും ചര്‍ച്ചയായിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് ശില്‍പയുടേയും ടിജിന്റേയും ഫോട്ടോ ഷൂട്ട്. നല്ല ഫ്രെയിമുകളൊരുക്കി തീര്‍ത്തും പ്രൊഫഷണലായി ഫോട്ടയും വീഡിയോയും എടുക്കാനുള്ള ശ്രമമാണ് പുഴയിലേക്ക് വള്ളം മറിയുന്നതിലേക്ക് കാര്യങ്ങളെത്തുന്നത്. അധികം താഴ്ചയില്ലാത്ത ഭാഗത്തായിരുന്നു ഫോട്ടോ ഷൂട്ട്. അതുകൊണ്ട് തന്നെ വള്ളം മറിഞ്ഞെങ്കിലും ഇരുവരും നനഞ്ഞു കുളിച്ചു എന്നാലല്ലാതെ അപകടമൊന്നുമുണ്ടായില്ല.

ഇതിന് മുന്‍പ് ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും വധുവായ തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങിനിടെ വഞ്ചി മറിഞ്ഞ് വെള്ളത്തില്‍ വീണ വീഡിയോയും വൈറലായിരുന്നു. കുട്ടനാട്ടില്‍ കായലിലൂടെ വഞ്ചി തുഴഞ്ഞു പോകുന്നതായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. പോസ് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ ക്യാമറാമാന്‍ നല്‍കുന്നുണ്ടായിരുന്നു. പ്രിയ അല്‍പ്പം ഭയത്തിലായിരുന്നു. ഇതിനിടെ വഞ്ചി അപ്രതീക്ഷിതമായി മറിയുകയായിരുന്നു. അതും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

https://www.youtube.com/watch?v=0rwfGzs94GM
Share this news

Leave a Reply

%d bloggers like this: