സ്റ്റോം ഹന്നാ : റെഡ് അലെര്‍ട് പ്രഖ്യാപിച്ചേക്കുമെന്നു സൂചന; രാജ്യത്ത് ശക്തമായ സുരക്ഷാ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

ഡബ്ലിന്‍ : മണിക്കൂറുകള്‍ക്കും അയര്‍ലന്‍ഡ് തീരത്തെത്തുന്ന ഹന്ന കൊടുകാറ്റിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ റെഡ് അലെര്‍ട് പ്രഖ്യാപിച്ചേക്കുമെന്നു സൂചന ശക്തമായ കാറ്റടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് വിന്‍ഡ് വാണിങ്ങുകള്‍ പ്രഖ്യാപിച്ചിരുന്നു.

കോര്‍ക്ക് ,കെറി ,ലീമെറിക്ക് , ക്ലെയര്‍ എന്നിവടങ്ങളില്‍ ഇന്ന് വൈകി 4 മണി മുതല്‍ നാളെ രാവിലെവരെ ഓറഞ്ച് വിന്‍ഡ് വാണിങ്ങും, കോണാഷ്, കാര്‍ലോ, കില്‍ഡെയര്‍ ,കില്‍കെന്നി, ലോയിസ്, ലോണ്‍ഫോര്‍ഡ് ,വെസ്റ്റഫോര്‍ഡ് , ഓഫാലി, വിക്ലോ, ഡോനിഗല്‍, ടിപ്പററി , എന്നീ കൗണ്ടികളില്‍ഇന്ന് രാത്രി 11 മുതല്‍ നാളെ 9 മണിവയെയും യെല്ലോ വാണിങ്ങും പ്രഖ്യാപിച്ചു.

ശക്തമായ കാറ്റിനെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ മഴയും പ്രതീക്ഷിക്കാം. തീരപ്രദേശങ്ങള്‍ക്ക് അതി ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോമീറ്റെര്‍ മുതല്‍ പരമാധി 130 കിലോമീറ്റര്‍ വരെ ആയിരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ രാജ്യവ്യാപകമായി ജാഗ്രത പാലിക്കാന്‍ മെറ്റ് ഇറാന്‍ നിര്‍ദേശം നല്‍കി. മുന്നറിയിപ് സമയം മുതല്‍ ഐറിഷ് ബീച്ചുകളില്‍ കര്‍ശന നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്.

തീരദേശ മുന്നറിയിപ്പിന് പുറമെ ഡ്രൈവര്‍മാര്‍ക്കും റോഡ് സുരക്ഷാ അതോറിറ്റി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തീരദേശവുമായി തൊട്ടടുത്ത റോഡുകള്‍ സുരക്ഷയെ പരിഗണിച്ച് വാണിങ് സമയത്തേക്ക് അടച്ചിട്ടേക്കും. കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനില്ക്കുന്ന പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകിച്ച് സുരക്ഷാ അറിയിപ്പുകള്‍ പാലിക്കാനും നിര്‍ദേശമുണ്ട്.

സ്റ്റോം ഹന്നാ കടന്നു വരുന്നതോടെ രാജ്യത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്. വാണിങ് സമയത്ത് കാല്‍നടയാത്രക്കാരും, സൈക്ലിസ്റ്റുകളും പ്രത്യേകം ശ്രദ്ധ ചെലുത്താന്‍ ഗതാഗത വകുപ്പ് നിര്‍ദേശിക്കുന്നു

Share this news

Leave a Reply

%d bloggers like this: