‘മലയാളം ‘ സംഘടനയുടെ അടുത്ത വര്‍ഷത്തെ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പൊതുയോഗം മെയ് 26 നു താലയില്‍

അയര്‍ലണ്ടില്‍ താമസിക്കുന്ന എല്ലാ മലയാളികളെയും ഒരുപോലെ സ്വാഗതം ചെയ്യു ന്ന സംഘടനയാണ് ‘മലയാളം’.

കഴിഞ്ഞ 12 വര്‍ഷകാലത്തെ കലാ – സാംസ്‌കാരിക രംഗത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പതിമൂന്നാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന ‘മലയാളം’ ഇതിനകംതന്നെ മലയാളികളുടെ മനസ്സുകളില്‍ സ്ഥാനം നേടിയ പ്രസ്ഥാനമാണ്. ‘മലയാളം’ സംഘടന വിവിധതരത്തിലുള്ള കലാപരമായ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടോപ്പം തന്നെ വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ തനതായ സംസ്‌കാരം ഇവിടെ കാത്തു സൂക്ഷിക്കാന്‍ എന്നും ഈ സംഘടന ശ്രദ്ദിച്ചിട്ടുണ്ട് .

അടുത്ത പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള പൊതുയോഗം മെയ് 26 ആം തീയതി ഞായറാഴ്ച താലയിലെ മാര്‍ട്ടിന്‍ ഡി പോറസ് നാഷണല്‍ സ്‌കൂള്‍ ഹാളില്‍ വച്ച് വൈകീട്ട് 5 മണിക്ക് ആരംഭിക്കും. ‘മലയാള ‘ത്തിന്റെ അഭ്യുദയകാംക്ഷികളെയും പ്രവാസി മലയാളികളുടെ ഇടയില്‍ കലാ – സാംസ്‌കാരിക സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഈ പൊതുയോഗത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പരുകളില്‍ ബന്ധപെടുക:
എല്‍ദോ 089 4126421
വിജയ് 087 7211654
ലോറെന്‍സ് 086 2339772

Share this news

Leave a Reply

%d bloggers like this: