ശ്രീലങ്കൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കാസർഗോഡും, പാലക്കാടും എൻ.ഐ.എ റെയ്ഡ്

ശ്രീലങ്കൻ സ്​ഫോടനവുമായി ബന്ധപ്പെട്ട്​ കാസർകോടും പാലക്കാടും, കോയമ്പുത്തൂരും​ എൻ.ഐ.എ റെയ്​ഡ്​ നടത്തിയതായി റിപ്പോർട്ട് . കാസർകോട്​ വിദ്യാനഗർ സ്വദേശികളായ രണ്ട്​ പേരുടെ വീടുകളിലാണ്​ ഭീകര വിരുദ്ധ ഏജൻസി പരിശോധന നടത്തിയത് . പാലക്കാട്​ കൊല്ലം​ങ്കോടാണ്​ എൻ.ഐ.എ പരിശോധന നടത്തിയത്​. ഇവിടെ നിന്ന്​ ഒരാളെ എൻ.ഐ.എ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക്​ കൊണ്ട്​ പോയി.

ഭീകരവിരുദ്ധ സേന റെയ്ഡ് കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന. കാസർകോട്​ റെയ്​ഡ്​ നടത്തിയ വീടുകളിൽ നിന്ന്​ മൊബൈൽ ഫോണുകളടക്കം എൻ.ഐ.എ പിടിച്ചെടുത്തുണ്ട്​. ചോദ്യം ചെയ്യലിനായി കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാവാനും ചിലരോട്​​ നിർദേശിച്ചിട്ടുണ്ട്​.

ഈസ്റ്റർ ദിനത്തിൽ നടത്തിയ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റടുത്തതോടെ ഇന്ത്യയിൽ പ്രേത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഫോടനവുമായി ബന്ധമുള്ളവർ ഉണ്ടായേക്കാമെന്നും എൻ.ഐ.എ സംശയിക്കുന്നുണ്ട് . കഴിഞ്ഞ ഈസ്​റ്റർ ദിനത്തിലാണ്​ ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലും ചാവേറാക്രമണമുണ്ടായത്​. ഇതേ തുടർന്ന്​ ഇന്ത്യയിലും ജാഗ്രത നിർദേശം നൽകിയിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: