ശ്രീലങ്കയില്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറച്ചുകൊണ്ടുള്ള ശിരോവസ്ത്രങ്ങള്‍ക്ക് വിലക്ക്

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടങ്ങളുടെ പശ്ചാത്തലത്തില്‍ ബുര്‍ക്കയ്ക്ക് വിലക്ക്. പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള എല്ലാ തരത്തിലുള്ള ശിരോവസ്ത്രങ്ങളും നിരോധിച്ചു. ശ്രീലങ്കയില്‍ ഇനിയും ചാവേറുകള്‍ ഉണ്ടെന്ന സുരക്ഷാ ഏജന്‍സികളുടെ അറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ കത്തോലിക്കാ പള്ളികള്‍ അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഭീകരാക്രമണത്തിന് ശേഷവും പലയിടങ്ങളിലും ബോംബുകളും മറ്റു സ്‌ഫോടക വസ്തുക്കളും പൊട്ടിതെറിച്ചിരുന്നു . അമേരിക്കയിലെയും ,ഇന്ത്യയിലെയും സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ശ്രീലങ്കന്‍ സേന നടത്തിയ തിരച്ചിലില്‍ ഒരുകൂട്ടം ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടി ഉതിര്‍ക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.

ഇതോടെ കൂടുതല്‍ ഭീകരര്‍ രാജ്യത്തുണ്ടെന്നാണ് കണക്കാക്കുന്നത്. ഭീകരാക്രമണ ഭീഷണിയില്‍ രാജ്യത്തെ ദേവാലയങ്ങളില്‍ പരസ്യ ദിവ്യബലി നിര്‍ത്തിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് ഞായറാഴ്ച കൊളോമ്പോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത്ത് സ്വന്തം വസതിയിലെ ചാപ്പലില്‍ അര്‍പ്പിച്ച ദിവ്യബലി രാജ്യവ്യാപകമായി ടെലിവിഷന്‍ സംപ്രേഷണം ചെയ്യുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: