കേരളഹൗസ് സ്‌പോര്‍ട്‌സ് മീറ്റ് ഒരുക്കങ്ങള്‍ പുര്‍ത്തിയായി, ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ 03/05/19 വെള്ളിയാഴ്ച വരെ മാത്രം.

അയര്‍ലണ്ടിലെ ഇന്ത്യന്‍ കുട്ടികളുടെയും യുവതിയുവാക്കള്‍ക്കളുടെയും മുതിര്‍ന്നവരുടെയും കായികമായ കഴിവുകള്‍ക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെക്കുടി മെയ് 6 തിങ്കളാഴ്ച രാവിലെ 9 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തില്‍ കേരളാഹൗസും ഓസ്‌കാര്‍ ട്രാവല്‍സും, റിക്രൂയ്റ്റിനെറ്റും സുംയുക്തമായി സംഘടിപ്പിക്കുന്ന കേരളഹൗസ് സ്‌പോര്‍ട്‌സ് മീറ്റ് ഒരുക്കങ്ങള്‍ പുര്‍ത്തിയായി. ഇന്‍ഷുറന്‍സും മറ്റു നിയമവശങ്ങളും പുര്‍ത്തിയാക്കേണ്ടതുകൊണ്ടാണ് ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ 03/05/19 വെള്ളിയാഴ്ചകൊണ്ട് അവസാനിക്കുന്നത്.

കായികപ്രേമികള്‍ക്ക് അതിരുകളില്ലാതെ കുതിക്കുവാന്‍ കേരളഹൗസ് ഒരുക്കുന്ന ഈ കായികമത്സരമേളയില്‍ പങ്കെടുക്കാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍തന്നെ https://keralahouseireland.com/register എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യത് രജിസ്റ്റര്‍ചെയ്യത് കേരളഹൗസ് സ്‌പോര്‍ട്‌സ് മീറ്റ് വന്‍വിജയമാക്കിതീര്‍ക്കുവാന്‍ എല്ലാ കായികപ്രേമികളെയും മോര്‍ടോണ്‍ സ്റ്റേഡിയത്തിലേക്ക് ഷണിക്കുന്നു .

മത്സരവിജയികള്‍ക്ക് Oscar Travels, Recruitnet എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: