യൂറോപ്പ്യന്‍ തെരെഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കാന്‍ ഐയിര്‍ എക്‌സിറ്റ് പാര്‍ട്ടി : ലക്ഷ്യം അയര്‍ലണ്ടിന്റെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും മുക്തമാക്കല്‍

ഡബ്ലിന്‍ : യൂറോപ്പ്യന്‍ തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്തേക്ക് ഇത്തവണ ഐറിഷ് ഫ്രീഡം പാര്‍ട്ടിയും തങ്ങളുടെ ശക്തി തെളിയിക്കാനത്തുന്നു. അയര്‍ലണ്ടിനെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും സ്വതന്ത്രമാക്കുമെന്നാണ് പാര്‍ട്ടി നയം. അടുത്തിടെ രൂപീകരിക്കപ്പെട്ട ഈ പാര്‍ട്ടി മാസങ്ങള്‍ക്ക് മുന്‍പ് ഐയിര്‍ എക്‌സിറ്റ് പോസ്റ്ററുകള്‍ രാജ്യത്താകമാനം പ്രദര്‍ശിപ്പിച്ച് പാര്‍ട്ടിയുടെ വരവ് അറിയിച്ചിരുന്നു.

എന്നാല്‍ ഇതുവരെയും പബ്ലിക് ഓഫീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഫ്രീഡം പാര്‍ട്ടി ഇതിനോടകം തന്നെ പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി സംഭാവന പിരിച്ചു തുടങ്ങുകയും ചെയ്തു . അയര്‍ലണ്ടിലെ തെരെഞ്ഞെടുപ്പ് ചട്ടനടപടികള്‍ ലംഘിച്ചെന്നു ആരോപിച്ച് പാര്‍ട്ടിക്കെതിരെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറങ്ങി. രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികള്‍ സാമ്പത്തിക ധന സമാഹരണം നടത്താന്‍ പബ്ലിക് ഓഫീസ് കമ്മീഷന്റെ അനുമതിയോടെ പുതിയൊരു ബാങ്ക് അക്കൗണ്ട് തുടങ്ങിക്കൊണ്ടു ആയിരിക്കണം.

പാര്‍ട്ടി അയി രജിസ്റ്റര്‍ ചെയ്തിയ്യില്ലാത്ത ഫ്രീഡം പാര്‍ട്ടിയുടെ നടപടിയില്‍ പാര്‍ട്ടിക്കെതിരെ നിയമ നടപടികള്‍ ഉണ്ടായേക്കും. യു.കെ യിലും വന്‍ പ്രതീക്ഷയോടെയായിരുന്നു ബ്രെക്‌സിറ്റ് ഹിതപരിശോധന നടന്നത്. ഈ സമയത്ത് യു.കെ യിലെ വലിയൊരു വിഭാഗവും ബ്രെക്‌സിറ്റിനെ പിന്തുണക്കുന്നവര്‍ ആയിരുന്നു. എന്നാല്‍ കാലക്രമേണ ഇതിന്റെ ദോഷവശങ്ങളാണ് യു.കെ നേരിടേണ്ടി വന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ ഫ്രീഡം പാര്‍ട്ടിക്ക് വേണ്ടത്ര മുന്നേറ്റം നടത്താന്‍ കഴിയില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

അയര്‍ലണ്ടില്‍ ഈ വിഷയത്തില്‍ നടത്തിയിട്ടുള്ള സര്‍വേകളില്‍ യൂണിയന്‍ പിന്മാറ്റത്തെ വലിയൊരു വിഭാഗം പിന്‍താകുന്നില്ലെന്നു കാണാം. യൂറോപ്പ്യന്‍ യൂണിയനോട് അതൃപ്തി രേഖപെടുത്തികൊണ്ട് ഹെര്‍മന്‍ കെല്ലിയുടെ നേതൃത്വത്തില്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഐറിഷ് ഫ്രീഡം പാര്‍ട്ടി.

ഡികെ

Share this news

Leave a Reply

%d bloggers like this: