കുരിശു ധരിച്ച ക്രൈസ്തവ വിശ്വാസിയെ ആക്രമിച്ച് അഭയാര്‍ത്ഥി

റോം: കുരിശു ധരിച്ച ക്രൈസ്തവ വിശ്വാസിക്കു നേരെ അഭയാര്‍ത്ഥിയുടെ ആക്രമണ ശ്രമം. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. റോമിലെ റെയില്‍വേ സ്റ്റേഷനില്‍ കുരിശ് കഴുത്തില്‍ ധരിച്ചിരുന്ന ക്രൈസ്തവ വിശ്വാസിയെ മൊറോക്കന്‍ അഭയാര്‍ത്ഥി ആക്രമിക്കുകയായിരിന്നു. ഇതേതുടര്‍ന്ന് പരിസര പ്രദേശങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കാന്‍ ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി നിര്‍ദേശം നല്‍കി.

ജോര്‍ജിയന്‍ വംശജനായ 44 വയസ്സുകാരനാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ കഴുത്തിലാണ് പരിക്കേറ്റത്. 37 വയസ്സുകാരനായ മൊറോക്കന്‍ അഭയാര്‍ത്ഥി മത വിദ്വേഷത്തോടെയാണ് അക്രമം നടത്തിയതെന്ന് റോമിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ പറഞ്ഞു. അഭയാര്‍ത്ഥി നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ പോലീസ് നേതൃത്വത്തോട് മാറ്റിയോ സാല്‍വിനി നിര്‍ദേശിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: